Kerala NGO Union

ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി

 

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പി തസ്തിക ഉയര്‍ത്തലിലൂടെ പുതുതായി 24 ഡെപ്യൂട്ടി കമ്മീഷണര്‍, 24 അസിസ്റ്റന്‍റ് കമ്മീഷണര്‍ / സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, 380 അസിസ്റ്റന്‍റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചും 140 ആഡിറ്റ് ടീമുകള്‍ രൂപീകരിച്ചും വകുപ്പിനെ ശക്തിപ്പെടുത്തിയും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുന:സംഘടിപ്പിച്ച എ .ഡി.എഫ്. സര്‍ക്കാര്‍ തീരുമാനത്തി ആഹ്ളാദം പ്രകടിപ്പിച്ച് തിരുവനന്തപുരം സൗത്ത് ജില്ലയി വിവിധ ഓഫീസുകളി ജീവനക്കാര്‍ കേരള എന്‍.ജി.ഒ. യൂണിയന്‍റെയും കെ.ജി.ഒ.എ.യുടെയും സംയുക്താഭിമുഖ്യത്തി അഭിവാദ്യ പ്രകടനങ്ങള്‍ നടത്തി. ജി.എസ്.ടി. കമ്മീഷണറേറ്റിനു മുന്നില്‍  നടന്ന പ്രകടനത്തെ എന്‍.ജി.ഒ. യൂണിയന്‍ ജനറല്‍  സെക്രട്ടറി എം.എ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ. സംസ്ഥാന ട്രഷറര്‍ പി.വി. ജിന്‍രാജ്, യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്  ബി. അനില്‍ കുമാര്‍ , സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു