Kerala NGO Union

തദ്ദേശ സ്വയംഭരണ പൊതു സർവീസ് – സ്പെഷ്യൽ റൂൾ യഥാർത്ഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിനെ അഭിവാദ്യം ചെയ്ത് കൊണ്ട് FSETO നേത്യത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദ പ്രകടനം നടത്തി.
സിവിൽ സറ്റേഷൻ പോർട്ടികോയിൽ വെച്ച് നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. KGOA സംസ്ഥാന കമ്മിറ്റി അംഗം പി. സെയ്തലവി, KSTA ജില്ലാ സെക്രട്ടറി സ.എം ആർ മഹേഷ് കുമാർ, NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സ.സുകു കൃഷ്ണൻ ടി, കെ പരമേശ്വരി, ജില്ലാ കമ്മിറ്റി അംഗം ജി.സുധാകരൻ എന്നിവർ സംസാരിച്ചു. FSETO താലൂക്ക് സെക്രട്ടറി സ. എ സിദ്ധാർത്ഥൻ സ്വാഗതവും, NGO യൂണിയൻ സ്‌റ്റേഷൻ ഏരിയ സെക്രട്ടറി സ. ആർ സജിത്ത് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രകടനം KGOA സംസ്ഥാന കമ്മിറ്റി അംഗം സ. പി സെയ്തലവി ഉദ്ഘാടനം ചെയ്തു.  NGO യൂണിയൻ  സിവിൽ സ്റ്റേഷൻ ഏരിയ വൈസ് പ്രസിഡൻ്റ് സ.ആർശിവകുമാർ അദ്ധ്യക്ഷത വഹിച്ചു.  NGO യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി സ. ആർ സജിത്ത് സ്വാഗതവും, വൈസ് പ്രസിഡൻ്റ് സ. എ അജിത നന്ദിയും പറഞ്ഞു.
ഒറ്റപ്പാലത്ത് സി ശിവദാസ്, സുധീഷ് മോഹൻ എന്നിവരും ആലത്തൂരിൽ കെ ഫാരിലും, മണ്ണാർക്കാട് NGOU സംസ്ഥാന കമ്മിറ്റി അംഗം സ.മുഹമ്മദ് ബഷീർ, ടി പി സന്ദീപ് എന്നിവരും, പാലക്കാട് മുനിസിപ്പാലിറ്റിയിൽ NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ, Nവിശ്വംഭരൻ, ബി മോഹൻദാസ്, സുനിൽകുമാർ (KMCSU), ബി രാജേഷ്, ആർ സ്മിതൻ, എ കെ മുരുകദാസ് എന്നിവരും, ചിറ്റൂരിൽ മുരളീധരൻ ആർ, മണികണ്ഠൻ എന്നിവരും, കോങ്ങാട് എം പ്രസാദ് എന്നിവരും പട്ടാമ്പിയിൽ മുഹമ്മദ് ഇസഹാഖും, മനോജും കൊല്ലങ്കോട് പ്രവീൺ കുമാർ, രാധാകൃഷ്ണൻ എന്നിവരും ശ്രീകൃഷ്ണപുരത്ത് പി ജയപ്രകാശും സംസാരിച്ചു.