Kerala NGO Union

     സൂര്യാഘാതം ഉഷ്ണതരംഗം എന്നിവയുടെ സാധ്യതകൾ കണക്കിലെടുത്ത് സംസ്ഥാനത്ത് തണ്ണീർ പന്തലുകൾ ആരംഭിക്കണമെന്ന സർക്കാറിന്റെ അഭ്യർത്ഥനമാനിച്ച് കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവീസ് സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ ഓഫീസ് കോംപ്ലക്സുകളിലും പൊതു ഇടങ്ങളിലും തണ്ണീർ പന്തലുകൾ ആരംഭിച്ചു. കണ്ണൂർ കലക്ടറേറ്റ് ട്രഷറി പരിസരത്ത്  തണ്ണീർ പന്തൽ സ്ഥാപിച്ച് കേമ്പയിന്റെ ജില്ലാതല  ഉൽഘാടനം കണ്ണൂർ എ.ഡി.എം കെ.കെ.ദിവാകരൻ  നിർവ്വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.വിനോദൻ , ടി .വി . അനിൽകുമാർ , അജിത കൃഷ്ണൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ താലൂക്ക് ഓഫീസ് പരിസരത്ത് തഹസിൽദാർ സുരേഷ് ചന്ദ്രബോസ് ഉൽലാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , റുബീസ് കച്ചേരി, എന്നിവർ സംസാരിച്ചു. തലശ്ശേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തഹസിൽദാർ കെ. ഷീബ ഉൽഘാടനം ചെയ്തു. അഡീഷണൽ തഹസിൽദാർ മഞ്ജുള, രമ്യ കേളോത്ത്, ജയരാജൻ കാരായി, സരസ്വതി  ആർ, ജിദേഷ് വി എന്നവർ സംസാരിച്ചു. പയ്യന്നൂർ മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് എം അനീഷ് കുമാർ ഉൽഘാടനം ചെയ്തു. രേഖ എം, പി.വി. മനോജ് എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് പരിസരത്ത് എസ്.ജി.എസ്.ടി.ജോയിന്റ് കമ്മീഷണർ ശ്രീവത്സ ആർ.ഇ. ഉൽഘാടനം ചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ കെ.ഷീബ, കെ.അജയകുമാർ , ഹരിദാസ് ഇ വി തുടങ്ങിയവർ സംസാരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത്  ഡെപ്യൂട്ടി സുപ്രണ്ട്  ഡോ. ലേഖ വേങ്ങയിൽ ഉദ്ഘാടനം ചെയ്തു. ഗോപാൽ കയ്യൂർ, പ്രമോദ് കുമാർ സി , ഷൈജു എം കെ എന്നിവർ സംസാരിച്ചു.
തണ്ണീർ പന്തൽ അഡീഷണൽ സിവിൽ സ്റ്റേഷൻ പരിസരത്ത് എസ്.ജി.എസ്.ടി.ജോയിന്റ് കമ്മീഷണർ ശ്രീവത്സ ആർ.ഇ. ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *