Kerala NGO Union

ജീവനക്കാരുടെയും അധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പണിമുടക്ക്, കൂട്ടഅവധിയെടുക്കൽ, ധർണ്ണ തുടങ്ങിയ പ്രതിഷേധ പരിപാടികളിൽ ജീവനക്കാർ പങ്കെടുക്കുന്നതിനെ വിലക്കിക്കൊണ്ടും അത് ലംഘിക്കുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് മുന്നറി യിപ്പ് നൽകിക്കൊണ്ടും കേന്ദ്ര പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് 2023 മാർച്ച് 20 ന്  ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം . കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടിറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ , കെ എസ് ടി എ ജില്ലാ സെക്രട്ടറി ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ കെ ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ , ടി സന്തോഷ് കുമാർ , ആർ പി രമേശ് കുമാർ , ടി പ്രകാശൻ എന്നിവരും പയ്യന്നൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം അനീഷ് കുമാർ , പി വി സുരേന്ദ്രൻ മാസ്റ്റർ, ടി പി സോമനാഥൻ എന്നിവരും ഇരിട്ടിയിൽ  വി വി വിനോദ് കുമാർ , കെ രതീശൻ , പി എ ലെനിഷ് എന്നിവരും തലശ്ശേരിയിൽ ടി എം സുരേഷ് കുമാർ , സഖീഷ് മാസ്റ്റർ, കെ സുധീർ എന്നിവരും സംസാരിച്ചു.
ഫോട്ടോ – കണ്ണൂരിൽ നടന്ന പ്രകടനം

Leave a Reply

Your email address will not be published. Required fields are marked *