Kerala NGO Union

കണ്ണൂർ: ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്‌മ ചെയ്‌ത്‌ സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിന്റെ വികസനത്തിനു തടയിടാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഫെബ്രുവരി 8 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടക്കുന്ന ഡെൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ 75 ലേറെ കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഐക്യദാർഢ്യപ്രകടനം നടത്തി.
ലോകത്തിനും രാജ്യത്തിനും ഒട്ടേറെ ബദൽ വികസന മാതൃകകൾ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്രസർക്കാർ ഫെഡറൽ തത്വങ്ങളെ അപ്പാടെ അട്ടിമറിച്ച് സംസ്‌ഥാനങ്ങളുടെ ഭരണഘടനാദത്ത മായ അവകാശങ്ങളെ ഇല്ലാതാക്കുന്നതിനും സംസ്‌ഥാനത്തിൻ്റെ സാമ്പത്തിക അവകാശങ്ങളെ നിഷേധിക്കുന്നതുമായ നയങ്ങളാണ് നടപ്പാക്കുന്നത്. കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളെയാകെ തടയുന്ന തരത്തിൽ കടുത്ത സാമ്പത്തിക ഉപരോധമാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. വായ്പ എടുക്കാനുള്ള കേരളത്തിൻ്റെ അവകാശത്തെ തെറ്റായ ന്യായങ്ങൾ നിരത്തിയും മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചിരിക്കുകയുമാണ്. കേരളത്തിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽ നിന്നും അർഹമായ വിഹിതം നൽകാതെ സംസ്‌ഥാനത്തെ സാമ്പത്തികമായി പ്രയാസപ്പെടുത്തുകയാണ്. ഇത്തരത്തിൽ കേരളത്തെ സാമ്പ ത്തികമായി പ്രയാസപ്പെടുത്തുക വഴി ജനങ്ങൾക്ക് ലഭിക്കുന്ന വികസന, ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടാനും ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ വർദ്ധിക്കുന്നതിനും ഇടയാക്കും. ഇതേസന്ദർഭത്തിലാണ് കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വലതുപക്ഷവും ബിജെപിയും ബോധ പൂർവ്വം പ്രചരിപ്പിക്കുന്നത്. ഇതിൻ്റെ ഫലമായി സിവിൽ സർവ്വീസിനെയാകെ തകർക്കാനും ഇക്കൂട്ടർ ലക്ഷ്യ മിടുന്നു. മാത്രമല്ല സിവിൽ സർവീസിലെ ജീവനക്കാർക്ക് ആനുകൂല്യം നൽകുന്നതുകൊണ്ടാണ് കേരളത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾക്ക് കാരണമെന്ന പ്രചരണവും ഒരു വിഭാഗം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന പ്രഖ്യാപനമായി പരിപാടി.
കണ്ണൂരിൽ കെ ജി ഒ എ സംസ്ഥാന പ്രസിഡൻ്റ് ഡോ. എം നാസർ ഉദ്ഘാടനം ചെയ്തു.
എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗളായ എ എം സുഷമ, കെ ബാബു, കെ രഞ്ജിത്ത് എൻ സുരേന്ദ്രൻ കെ ജി ഓ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ഇ വി സുധീർ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ ട്രഷറർ കെ ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *