Kerala NGO Union

ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കരും 22, 23 തീയതികളിൽ സായാഹ്ന സദസ്സുകൾ സംഘടിപ്പിച്ചു.സൗജന്യവും സാർവത്രികവുമായ കോവിഡ് വാക്സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ നയങ്ങൾ തിരുത്തുക, വിദ്യാഭ്യാസത്തെ കാവി വൽക്കരിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക, സംസ്ഥാന സർക്കാരിൻ്റെ സ്ത്രീപക്ഷ നയങ്ങളെ പിന്തുണക്കുക എന്നീ ആവശ്യങ്ങൾ ഉയത്തിയാണ് സദസ്സുകൾ നടത്തിയത്.

ജില്ലയിൽ രണ്ട് ദിവസങ്ങളിലായി 140 ഇടങ്ങളിലാണ് എഫ് എസ് ഇ ടി ഒ പ്രാദേശിക സമിതികൾ പരിപാടികൾ നടത്തിയത്. എഫ് എസ് ഇ ടി ഒ നേതാക്കളായ കെ.വി ബെന്നി, എൽ മാഗി,കെ കെ സുനിൽകുമാർ, കെ.എ അൻവർ, ഹരിലാൽ, ടി. എൻ മിനി ,ഡയന്യൂസ് തോമസ്, സന്തോഷ് ടി വർഗീസ്, രാജമ്മ രഘു,പി.ബി ജഗദീഷ്, എം എം മത്തായി,ഏലിയാസ് മാത്യു, എം എസ് മുരളി, കെ എസ്സ് മദുരീദേവി, കെ ജെ ഷൈൻ, ജി ആനന്ദകുമാർ, സ്റ്റാലിൻ ജോസ്, പി ഡി സാജൻ, എ.യു അരുൺ, പി എം ശിവദാസ്, ഉണ്ണി ജോസ്‌, വി.പി മാർക്കോസ്‌, കെ.വി സതീഷ്, എം പി സേതുമാധവൻ, ഒ സുനിൽ കുമാർ കെ വി വിജു, ജോഷി പോൾ, കെ.എസ് ഷാനിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന സദസ്സുകൾ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *