Kerala NGO Union

ബോണസ് പ്രഖ്യാപനം – എഫ് എസ് ഇ ടി ഒ അഭിവാദ്യ പ്രകടനം – 2024 സെപ്റ്റംബർ 7

കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കേരളത്തിലെ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്ക് അഭിവാദ്യം അർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ  എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. കണ്ണൂരിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെകട്ടറി പി പി സന്തോഷ് കുമാർ , ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ , എൻ ജി […]

എൻ ജി ഒ യൂണിയൻ മാർച്ചും ധർണ്ണയും നടത്തി. – 2024 സെപ്റ്റംബർ 3

കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക., ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശികകൾ ഉടൻ അനുവദിക്കുക., എച്ച് ബി എ, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക., ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കാൻ അണിനിരക്കുക., വർഗീയതയെ ചെറുക്കുക., വിലക്കയറ്റം തടയുക. എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും […]

ഡോക്ടറുടെയും നഴ്സിൻ്റെയും കൊലപാതകം – സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു – 2024 ആഗസ്ത് 17

കണ്ണൂർ : കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിലും ഉത്തരാഖണ്ഡിൽസിനെ കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ചു സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ കാൾടെക്സിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. […]

എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി – 2024 ആഗസ്ത് 16

ജോലിഭാരത്തിനനുസരിച്ച് അറ്റൻഡൻ്റ്, നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തിക സൃഷ്ടിക്കുക, ഒഴിഞ്ഞു കിടക്കുന്ന ഗ്രേഡ് 1 , ഗ്രേഡ് II ,നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തികകളിൽ ഉടൻ പ്രോമോഷൻ നടത്തുക, അന്തർ ജില്ലാ സ്ഥലം മാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഡി. എം. ഇ / ഡി എച്ച് എസ് / ഡി. എം. ഒ/ മെഡിക്കൽ കോളേജ്, ജില്ലാ – താലൂക്ക് ആശുപത്രികൾക്ക് മുന്നിലായിരുന്നു പ്രകടനം. കണ്ണൂർ ഡി.എം .ഒ ഓഫിസിനു […]

ജനവിരുദ്ധ  ബഡ്ജറ്റിനെതിരെ  ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സായാഹ്നധർണ്ണ – 2024 ആഗസ്ത് 9

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ്. എസ്.ഇ.ടി ഒ ജില്ലാ സെക്രട്ടറി  പി പി സന്തോഷ് കുമാർ , കെ ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് […]

ജനവിരുദ്ധ കേന്ദ്ര ബജറ്റ് – ജീവനക്കാരുടെയും അധ്യാപകരുടെയും വ്യാപക പ്രതിഷേധം – 2024 ജൂലൈ 24

ജനവിരുദ്ധ കേന്ദ്ര ബജറ്റ് – ജീവനക്കാരുടെയും അധ്യാപകരുടെയും വ്യാപക പ്രതിഷേധം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ച മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിലും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും  പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം […]

ജില്ലാ കൗൺസിൽ യോഗം – 2024 ജൂലൈ 19

ജനപക്ഷ ബദലിനായി അണിനിരക്കണമെന്നും ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടുത്തണമെന്നും കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആവശ്യപ്പെട്ടു. 61-ാം സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കുന്നതിനുവേണ്ടി കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം യൂണിയൻ  ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ […]

പിണറായിയിൽ പുതിയ പോളിടെക്നിക്ക് കോളേജും തസ്തികകളും – സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുമ്പിൽ ആഹ്ലാദ പ്രകടനം നടത്തി – 2024 ജൂലൈ 12

ധർമ്മടം മണ്ഡലത്തിലെ പിണറായി എഡ്യൂക്കേഷൻ ഹബ്ബിൽ Artifical Intelligence & Machine Learning (Computer Science), Embedded System (Electronics), Automobile Engineering (Mechanical), Construction Technology (Civil) എന്നീ കോഴ്സുകളോടുകൂടി സർക്കാർ പോളിടെക്നിക്ക് കോളേജ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രിൻസിപ്പൽ – ഒന്ന്, വകുപ്പ് മേധാവി – നാല്, അസിസ്റ്റന്റ് പ്രൊഫസർ – നാല്, വർക്ക് ഷോപ്പ് സൂപ്രണ്ട് – ഒന്ന്, ഡെമോൺസ്ട്രേറ്റർ ഇൻ എഞ്ചിനിയറിങ്ങ് – നാല്, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ – […]

മാരിടൈം ബോർഡ് സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം – 2024 ജൂലൈ 12

കേരള മാരിടൈം ബോർഡ്‌ ജീവനക്കാരുടെ പ്രമോഷൻ അനുവദിക്കുക, ബോർഡിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് ജൂലൈ 12 ന് അഴീക്കോട് മാരിടൈം ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ സംസാരിച്ചു തലശ്ശേരിയിൽ നടന്ന പ്രകടനം സംസ്ഥാന കമ്മിറ്റി അംഗം കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

ജലഗതാഗത വകുജലഗതാഗത വകുപ്പ് പ്രകടനം – 2024 ജൂലൈ 10

ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വകുപ്പ് സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. അഴീക്കോട് ജലഗതാഗത ഓഫീസിന് മുന്നിൽ നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.പ്പ് പ്രകടനം – 2024 ജൂലൈ 10 ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വകുപ്പ് സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. അഴീക്കോട് ജലഗതാഗത ഓഫീസിന് മുന്നിൽ നടന്ന […]