എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയാ സെന്റർ ശിലാസ്ഥാപനം. – 2024 സെപ്റ്റംബർ 24

കേരള എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഇരിട്ടി പയഞ്ചേരി മുക്കിൽ നടന്നു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ശിലാ സ്ഥാപനം നടത്തി. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത്, പി ആർ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും […]
ഇ പത്മനാഭൻ അനുസ്മരണം – 2024 സെപ്റ്റംബർ 18

കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറിയായി ദീർഘകാലം സംഘടനയെ നയിക്കുകയും പിന്നീട് ട്രേഡ് യൂണിയൻ നേതാവായും നിയമസഭാംഗമായും പ്രവർത്തിച്ച ഇ പത്മനാഭന്റെ 34-ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംസ്ഥാനമാകെ കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ചു. കണ്ണൂരിൽ യൂണിയൻ ജില്ലാ സെൻ്ററിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പതാകയുയർത്തി. തുടർന്ന് യൂണിയൻ്റെ പത്ത് ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ കലക്ടറേറ്റിന് സമീപം ചേർന്ന അനുസ്മരണ സമ്മേളനം […]
ചെസ് – കേരംസ് മത്സരം – 2024 സെപ്റ്റംബർ 17

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ സംഘവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി ചെസ് , കേരംസ് (ഡബിൾസ് ) മത്സരങ്ങൾ സംഘടിപ്പിച്ചു. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന മത്സരം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ചെസ് മത്സരത്തിൽ അനൂപ് സി (കണ്ണൂർ സൗത്ത് ഏരിയ) ഒന്നാം സ്ഥാനവും ശ്യാം സുന്ദർ പി (കണ്ണൂർ സൗത്ത് ഏരിയ) രണ്ടാം സ്ഥാനവും പ്രിൻസ് ജോസ് […]
ഓണാഘോഷവും ഓണക്കിറ്റ് വിതരണവും – 2024 സെപ്റ്റംബർ 8

എൻ ജി ഒ യൂണിയൻ ദത്തെടുത്ത ചാവശ്ശേരി ടൗൺഷിപ്പ് നഗറിലെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, ഇരിട്ടി നഗരസഭ അധ്യക്ഷ ശ്രീലത കെ., തലശ്ശേരി പബ്ലിക് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ബൈജു . എ കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനൻ , വി വിനോദ് […]
ബോണസ് പ്രഖ്യാപനം – എഫ് എസ് ഇ ടി ഒ അഭിവാദ്യ പ്രകടനം – 2024 സെപ്റ്റംബർ 7

കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കേരളത്തിലെ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്ക് അഭിവാദ്യം അർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. കണ്ണൂരിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെകട്ടറി പി പി സന്തോഷ് കുമാർ , ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ , എൻ ജി […]
എൻ ജി ഒ യൂണിയൻ മാർച്ചും ധർണ്ണയും നടത്തി. – 2024 സെപ്റ്റംബർ 3

കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക., ക്ഷാമബത്ത, ശമ്പള പരിഷ്‌കരണ കുടിശികകൾ ഉടൻ അനുവദിക്കുക., എച്ച് ബി എ, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക., ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കാൻ അണിനിരക്കുക., വർഗീയതയെ ചെറുക്കുക., വിലക്കയറ്റം തടയുക. എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും […]
ഡോക്ടറുടെയും നഴ്സിൻ്റെയും കൊലപാതകം – സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു – 2024 ആഗസ്ത് 17

കണ്ണൂർ : കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയതിലും ഉത്തരാഖണ്ഡിൽസിനെ കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ചു സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കണ്ണൂർ കാൾടെക്സിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻ്റ് കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. […]
എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി – 2024 ആഗസ്ത് 16

ജോലിഭാരത്തിനനുസരിച്ച് അറ്റൻഡൻ്റ്, നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തിക സൃഷ്ടിക്കുക, ഒഴിഞ്ഞു കിടക്കുന്ന ഗ്രേഡ് 1 , ഗ്രേഡ് II ,നഴ്സിംഗ് അസിസ്റ്റൻ്റ് തസ്തികകളിൽ ഉടൻ പ്രോമോഷൻ നടത്തുക, അന്തർ ജില്ലാ സ്ഥലം മാറ്റത്തിലെ തടസ്സങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഡി. എം. ഇ / ഡി എച്ച് എസ് / ഡി. എം. ഒ/ മെഡിക്കൽ കോളേജ്, ജില്ലാ – താലൂക്ക് ആശുപത്രികൾക്ക് മുന്നിലായിരുന്നു പ്രകടനം. കണ്ണൂർ ഡി.എം .ഒ ഓഫിസിനു […]
ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സായാഹ്നധർണ്ണ – 2024 ആഗസ്ത് 9

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ്. എസ്.ഇ.ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ , കെ ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് […]
ജനവിരുദ്ധ കേന്ദ്ര ബജറ്റ് – ജീവനക്കാരുടെയും അധ്യാപകരുടെയും വ്യാപക പ്രതിഷേധം – 2024 ജൂലൈ 24

ജനവിരുദ്ധ കേന്ദ്ര ബജറ്റ് – ജീവനക്കാരുടെയും അധ്യാപകരുടെയും വ്യാപക പ്രതിഷേധം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ച മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ ജനവിരുദ്ധ ബജറ്റിനെതിരെ കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിലും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം […]