Kerala NGO Union

ജീവനക്കാരുടേയും അധ്യാപകരുടേയും ഭരണഘടനാ സംരക്ഷണ സദസ്

പൗരത്വ ഭേദഗതി  നിയമത്തിനെതിരെ ജീവനക്കാരും അധ്യാപകരും ഭരണ ഘടന സംരക്ഷണ സദസ്സ് നടത്തി. എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽകോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ്‌ ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ അധ്യക്ഷനായി. എഫ് എസ്‌ ഇ ടി ഒ ജില്ലാ സെക്രട്ടറി ടി സജിത്ത്കുമാർ, കെ ജി ഒ എ സംസ്ഥാന വൈസ് […]

കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം

കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം 2024 മാർച്ച് 9, 10 തീയതികളിൽ വടകര മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. രാവിലെ 9.30 ന് പ്രസിഡന്റ് എം. ദൈത്യേന്ദ്രകുമാർ പതാകയുയർത്തി. തുടർന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 2023ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ഉച്ചയ്ക്ക് ശേഷം സി.പി. സതീഷിന്റെ താത്കാലിക അധ്യക്ഷതയിൽ ചേർന്ന 2024ലെ ജില്ലാ കൗൺസിൽ യോഗം ജില്ലാ ഭാരവാഹികളെയും ജില്ലാ സെക്രട്ടേറിയേറ്റ്, […]

സാർവ്വദേശീയ വനിതാദിനം

സമൂഹത്തിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിൻ്റെ ഓർമപ്പെടുത്തലും, അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള അവരുടെ സന്നദ്ധതയും പങ്കുവെക്കുന്ന വനിതാദിനത്തിൽ എഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ‘സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് കെ.എസ്.ടി.എ. ഹാളിൽ നടന്ന സാർവ്വദേശീയ വനിതാ ദിനാചരണം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം സ. കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ. ബദറുന്നീസ  പ്രഭാഷണം നടത്തി. കെ.എസ്.ടി.എ. സംസ്ഥാന എക്സ്ക്യൂട്ടീവ് അംഗം കെ. ഷാജിമ അദ്ധ്യക്ഷയായി. […]