“അഗ്നിപഥ്” സൈന്യത്തിലെ കരാർ വൽക്കരണത്തിനെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം ….

സൈന്യത്തെ കരാർവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ  അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ നടന്ന പ്രതിഷേധയോഗം കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡണ്ട് പി.വി.പ്രദീപൻ അദ്ധ്യക്ഷനായിരുന്നു.. ഡോ : ഇ.വി.സുധീർ, കെ.പ്രകാശൻ, എ.രതീശൻ, എ.എം.സുഷമ, എൻ.സുരേന്ദ്രൻ, കെ.ശശീന്ദ്രൻ എ.വി.മനോജ് കുമാർ, എന്നിവർ സംസാരിച്ചു..  പയ്യന്നൂരിൽ   സീബബാലൻ ഉദ്ഘാടനം ചെയതു.. പി.വി.സുരേന്ദ്രൻ, എം.അനീഷ് കുമാർ, ടി.പി.സോമനാഥൻ എന്നിവർ […]

തദ്ദേശ സ്വയംഭരണ പൊതുസർവീസ് സ്പെഷ്യൽ റൂൾ യാഥാർത്ഥ്യമാക്കിയ എല്‍ ഡി എഫ് സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ പ്രകടനം

എഫ് എസ് ഇ ടി ഒ ആഹ്ലാദ പ്രകടനം തദ്ദേശ സ്വയംഭരണ പൊതുസർവീസ് സ്പെഷ്യൽ റൂൾ യാഥാർത്ഥ്യമാക്കിയ എല്‍ ഡി എഫ് സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ ടി ഒ.യുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഓഫീസുകൾക്ക് മുമ്പിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കണ്ണൂർ കലക്ട്രേറ്റിനു മുന്നില്‍ നടന്ന പ്രകടനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു.  പി.വി.പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കെ.പ്രകാശൻ,  എൻ.സുരേന്ദ്രൻ, എ.രതീശൻ,  […]

ജനാധിപത്യ സംരക്ഷണ സദസ്സ്

   പണിമുടക്കവകാശം  തൊഴിലവകാശമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേർസ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നീ സമരമുന്നണികളുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും ജീവനക്കാരും ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി എൻ.ജി.ഒ.യൂണിയൻ  സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു..  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ജനാധിപത്യ സംരക്ഷണ സദസ്സിൽ ആക്ഷൻ കൗൺസിൽ സമര സമിതി നേതാക്കളായ സി.സി.വിനോദ് കുമാർ, എ.കെ.ബീന ടീച്ചർ,എ രതീശൻ, കെ.വി.മനോജ് കുമാർ, എ.എം […]

മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ. പ്രതിഷേധിച്ചു*

   കേരളത്തിന്‍റെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും ഓഫീസ് കോംപ്ലക്സ്കളിലും സ്കൂളുകളിലും പ്രകടനവും പ്രതിഷേധ യോഗവും നടത്തി .കുറച്ചുനാളായി കേരളത്തിൽ പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന അനാവശ്യവും ജനാധിപത്യവിരുദ്ധവുമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിൽ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്.ഇത് കേരളത്തിന്‍റെ വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള […]

പരിസ്ഥിതി ദിനം – ഔഷധ തോട്ടം ഒരുക്കി എൻ ജി ഒ യൂണിയൻ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടട കണ്ണൂർ ഗവണ്മെന്റ് പോളിടെക്‌നിക്ക് കോളേജിൽ ഔഷധത്തോട്ടമൊരുക്കി. ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. പി. ദിവ്യ നിർവഹിച്ചു . യൂണിയൻ ജില്ലാ സെക്രട്ടറി എരതീശൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ ഇൻ ചാർജ് അശോകൻ , എ എം സുഷമ, കെ. രഞ്ജിത്ത്, പി.പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

മഴക്കാല പൂർവ്വ ശുചീകരണം

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി എൻ.ജി.ഒ.യൂണിയൻ ജില്ലയിലെ പത്ത് ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശുചീകരണം നടത്തി. കണ്ണൂർ സൗത്ത് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി.കെ.കെ.രത്നകുമാരി. ഉദ്ലാടനം ചെയ്തു.. ജില്ലാ ആശുപത്രി സൂപ്രണ്ട് ലേഖ വേങ്ങയിൽ, യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.പി.സന്തോഷ് കുമാർ ,ഗോപാൽ കയ്യൂർ, കെ.അജയകുമാർ എന്നിവർ സംസാരിച്ചു.കെ.ഷീബ, ടി. ഷർഫുദ്ദീൻ വി.പവിത്രൻ, ടി.വി.രജിത, എ.ബി.ഉമ്മുക്കുൽസു എന്നിവർ […]

Elementor #10557

ടി കെ ബാലൻ അനുസ്മരണം കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച ടി കെ ബാലന്റെ പതിനേഴാം ചരമ വാർഷിക ദിനം കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ […]

അഖിലേന്ത്യാ അവകാശ ദിനം

പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ – പുറം കരാർ നിയമനം അവസാനിപ്പിക്കുക,  പൊതുമേഖലാ സ്വകാര്യവൽക്കരണവും സേവന മേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, ജീവനക്കാർക്ക് ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾക്ക് ഉറപ്പു വരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് […]

കണ്ണൂര്‍ നഗരിയെ ചെങ്കടലാക്കി ജീവനക്കാരുടെ ജില്ലാ മാർച്ച്

             സമൂഹവും സിവിൽ സർവീസും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാർച്ച് അക്ഷരാർത്ഥത്തിൽ കണ്ണൂര്‍ നഗരത്തെ ചെങ്കടലാക്കി. പ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ചു. ചെങ്കൊടികളും പ്ലക്കാർഡുകളുമായി രണ്ട് വരിയായി നീങ്ങിയ പ്രകടനം കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ ധർണ്ണാ കേന്ദ്രത്തിലെത്തിയിട്ടും പിൻനിര ചലിച്ചു തുടങ്ങിയിരുന്നില്ല. വനിത ജീവനക്കാരുടെ വർദ്ധിച്ച പങ്കാളിത്തമായിരുന്നു മറ്റൊരു സവിശേഷത. ടൗണ്‍ സ്ക്വയറിലെ ധർണ്ണ NGO യൂണിയൻ […]

ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല

ജനജീവിതം പൊള്ളിക്കുന്ന അനിയന്ത്രിതമായ ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ പാചകവാതക വില വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1120 വർധിപ്പിച്ച് 2378 രൂപയാക്കി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് മൂന്നുമാസത്തിനിടെ 281 രൂപ കൂട്ടി 1009 രൂപയാക്കി. പാചക വാതക സബ്സിഡി നിർത്തലാക്കി. പെട്രോൾ, ഡീസൽ വില കഴിഞ്ഞ ഒരു മാസത്തിനിടെ 13 രൂപയാണ് കൂട്ടിയത്. പെട്രോൾ വില […]