ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ ഉണഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ജില്ലാ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.

ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ജില്ലാ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കോട്ടയം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി സി അജിത്, ഏരിയ സെക്രട്ടറി മനേഷ് ജോൺ എന്നിവർ സംസാരിച്ചു. […]

അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ അദ്ധ്യാപകരും ജീവനക്കാരും

അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ അദ്ധ്യാപകരും ജീവനക്കാരും വിലക്കയറ്റം രൂക്ഷമാക്കുന്ന തരത്തിൽ അവശ്യ വസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോട്ടയം സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. […]

മുഖ്യമന്ത്രിയുടെ വാക്കുകൾ നെഞ്ചേറ്റി ജീവനക്കാർ അവധി ദിനവും പ്രവർത്തി ദിനമാക്കി

മുഖ്യമന്ത്രിയുടെ വാക്കുകൾ നെഞ്ചേറ്റി ജീവനക്കാർ അവധി ദിനവും പ്രവർത്തി ദിനമാക്കി കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശിക ആയ ഫയലുകൾ സമയ ബന്ധിതമായി തീർപ്പാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കുവാൻ ജീവനക്കാർ മുന്നോട്ട് വരികയും കുടിശ്ശിക ഫയലുകളുടെ കണക്കെടുപ്പിന് ശേഷം ഉള്ള ആദ്യ അവധി ദിനമായ ജൂലൈ 3-ന് ജീവനക്കാർ സ്വമേധയാ ഹാജരായി കുടിശിക ഫയലുകൾ തീർക്കുകയും ചെയ്തു. കോട്ടയം […]

BPCL തൊഴിലാളികള് നടത്തിയ പണിമുടക്കിന് ഐക്യദാർഢ്യ പ്രകടനം

രാജ്യം വില്കുന്ന രാജ്യസ്നേഹികള് BPCL വിറ്റു എന്നേ ഉള്ളൂ BPCL തൊഴിലാളികള് നടത്തിയ പണിമുടക്കിന് ഐക്യദാർഢ്യ പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  സ. സീമ.എസ്. നായർ അഭിവാദ്യം ചെയ്യുന്നു

വി എഫ് എ തസ്തികകള്‍ വില്ലേജ് അസിസ്റ്റന്‍റ് തസ്തികയായി ഉയ‍ര്‍ത്തുക, വില്ലേജ് ആഫീസുകളില്‍ ഫ്രണ്ട് ആഫീസ് സംവിധാനം ആരംഭിക്കുക….

വി എഫ് എ തസ്തികകള്‍ വില്ലേജ് അസിസ്റ്റന്‍റ് തസ്തികയായി ഉയ‍ര്‍ത്തുക, വില്ലേജ് ആഫീസുകളില്‍ ഫ്രണ്ട് ആഫീസ് സംവിധാനം ആരംഭിക്കുക…. എന്നീ മുദ്രാവാക്യമുന്നയിച്ച് കേരള എന്‍ ജി ഒ യൂണിയന്‍ കോട്ടയത്ത് നടത്തിയ പ്രകടനത്തെ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്സ് നായര്‍ അഭിവാദ്യം ചെയ്യുന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോട് ജനനിരുദ്ധ നയങ്ങൾ നടപ്പാക്കാനാണ് SNPSECK എന്ന സംഘടന ഉപദേശം നൽകിയിരിക്കുന്നത്….

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോട് ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാനാണ് SNPSECK എന്ന സംഘടന ഉപദേശം നൽകിയിരിക്കുന്നത്…. എൻ.പി.എസ് കാരെ സംരക്ഷിക്കാൻ ഞങ്ങൾ മാത്രം മതി എന്ന് പറയുന്ന SNPSECK യുടെ ഉള്ളിലിരുപ്പ് മറനീക്കി പുറത്ത് വന്നിരിക്കുന്നു …. ജീവനക്കാരുടെ പണവും സര്‍ക്കാരിന്‍റെ ഖജനാവിലെ പണവും കോര്‍പ്പറേറ്റുകള്‍ക്ക് ചോര്‍ത്തിക്കൊണ്ടു പോകുവാൻ കങ്കാണിപ്പണിചെയ്യുന്ന ദേശീയ സംഘടനയായ NMOPS ന്‍റെ കേരളത്തിലെ പതിപ്പ് SNPSECK ഇവരെ ഇനിയും വിശ്വസിക്കണോ?

ഈ പത്മനാഭൻ ദിനം സമുചിതമായി ആചരിച്ചു

കേരള എൻജിഒ യൂണിയൻ സ്ഥാപകനേതാക്കളിൽ പ്രമുഖനായ ഇ പത്മനാഭൻ 29-)0 ചരമവാർഷിക ദിനമാണ് സെപ്റ്റംബർ 18. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചേർന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് 1990 സെപ്റ്റംബർ 18 ന് ഹൃദയാഘാതം മൂലം സഖാവ് മരണമടയുന്നത്. സിവിൽ സർവീസിലെ ജീവനക്കാരെ സാമൂഹ്യ ശക്തിയായി വളർത്തിയെടുത്ത സമര പ്രസ്ഥാനമായ കേരള എൻജിഒ യൂണിയന്‍റെ രൂപീകരണത്തിനും തുടർന്ന് ദീർഘകാലം ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും സംഘടനയെ നയിച്ചു. പ്രാദേശിക അടിസ്ഥാനത്തിലും വകുപ്പ് കാറ്റഗറി അടിസ്ഥാനത്തിലും പ്രവർത്തിച്ചിരുന്ന […]

ജില്ലാ കൗൺസിൽ യോഗം

കേരള എൻ ജി ഒ യൂണിയൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം 2018 നവംബർ 23, വെള്ളിയാഴ്ച്ച കോട്ടയം കെ.എം.എബ്രഹാം സ്മാരക ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2018 നവംബർ 18 ന് ആലുവയിൽ ചേർന്ന യൂണിയന്റ സംസ്ഥാന കൗൺസിൽ യോഗ തീരുമാനങ്ങൾ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.കെ.സതീശൻ വിശദീകരിച്ചു.പ്രവർത്തന റിപ്പോർട്ടിൽ മേൽ നടന്ന […]

പങ്കാളിത്ത പെൻഷൻ:പുന:പരിശോധന സമിതി-എഫ് എസ് ഇ റ്റി ഒ ആഹ്ലാദ പ്രകടനം നടത്തി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കേരളത്തിലെ സിവിൽ സർവീസുമായി ബന്ധപ്പെട്ട്  ഉൾപ്പെടുത്തിയ പ്രധാന നിർദ്ദേശങ്ങളിലൊന്നായ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമിതിക്ക് ഗവൺമെന്റ് രൂപം കൊടുത്തു.റിട്ട. ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബുവാണ് സമിതി ചെയർമാൻ. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതടക്കം പുന:പരിശോധനയുടെ ഒമ്പതിന പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്യത്തിൽ പങ്കാളിത്ത […]

വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വിപുലീകരണം ജില്ലാതല ഉദ്ഘാടനം നടത്തി

ജനപക്ഷ സിവിൽ സർവീസിന്റെ ഭാഗമായി അഴിമതി രഹിതവും, കാര്യക്ഷമവും, ജനോപകാരപ്രദവുമായ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള എൻ ജി ഒ യൂണിയൻ സംസ്ഥാനത്താകെ തിരഞ്ഞെടുക്കപ്പെട്ട 400 വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓഫീസുകളിലൊന്നായ വില്ലേജ് ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ ഇരിപ്പട സൗകര്യമൊരുക്കുക, കുടിവെള്ളം ലഭ്യമാക്കുക, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള സൗകര്യമൊരുക്കുക എന്നിവയാണ് അടിസ്ഥാന സൗകര്യ വിപുലീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയം […]