സംസ്ഥാന നാടക മല്‍സര വിജയികളെ അനുമോദിക്കുന്നു

സംസ്ഥാന ജീവനക്കാര്‍ക്കായി യൂണിയന്‍ സംഘടിപ്പിച്ച ഏഴാമത് അഖിലേന്ത്യാ നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ആറാം ദിവസം എന്ന നാടകത്തിലെ കലാകാരന്‍മാരെ ആദരിക്കുന്നതിനും നെടുമുടി വേണു, വി.എം.കുട്ടി, പീര്‍മുഹമ്മദ്, വി.കെ.ശശിധരന്‍ എന്നിവരെ അനുസ്മരിക്കുന്നതിനും ജ്വാല കലാകായിക സാംസ്കാരിക സമിതി സംഘടിപ്പിച്ച പരിപാടി നാടന്‍പാട്ട് കലാകാരനും നാടകപ്രവര്‍ത്തകനുമായ ശ്രീ. സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്യുന്നു. (29 നവംബര്‍  2021)

വളാഞ്ചേരി ഏരിയ കമ്മിറ്റി രൂപീകരിച്ചു

ജില്ലയില്‍  വളാഞ്ചേരി കേന്ദ്രമായി പുതിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. 2021 നവംബര്‍ 24ന് വളാഞ്ചേരി കാവുനമ്പുറത്തുള്ള സാഗര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഏരിയ രൂപീകരണ കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഏരിയ രൂപീകരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ കെ.സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ കെ.വി.അനൂപ് സുന്ദര്‍ (പ്രസിഡന്‍റ്), വി.രഞ്ജിത്, ടി.കെ. വിശ്വനാഥന്‍ […]

ബാങ്ക്, ഇന്‍ഷൂറന്‍സ് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാര്‍ഢ്യം

ബാങ്കിംഗ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി.

സാര്‍വ്വദേശീയ വനിതാദിനം 2021

സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് 2021 മാര്‍ച്ച് 8ന് “ജനപക്ഷ ബദല്‍നയങ്ങളും വനിതാമുന്നേറ്റവും” എന്ന വിഷയത്തില്‍ അഡ്വ.പി.എം.ആതിര പ്രഭാഷണം നടത്തുന്നു.

“നേരറിവുകള്‍” കലാജാഥ

നേരറിവുകള്‍ കലാജാഥ മലപ്പുറത്ത് 2021 മാര്‍ച്ച് 1ന് കവി മണമ്പൂര്‍ രാജന്‍ബാബു ഉദ്ഘാടനം ചെയ്യുന്നു

കൂട്ടധര്‍ണ്ണ നടത്തി.

ജനപക്ഷബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പി.എഫ്.ആര്‍.ഡി.എ.നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2021 ഫെബ്രുവരി 25ന് നടത്തിയ കൂട്ടധര്‍ണ്ണ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.സുശീല ഉദ്ഘാടനം ചെയ്യുന്നു

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഏറ്റു വാങ്ങിയതില്‍ ആഹ്ലാദം

പതിനൊന്നാം ശമ്പളപരിഷ്കരണത്തിന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേഴ്സ് നേതൃത്തില്‍ പ്രകടനം നടത്തി. മലപ്പുറത്ത് യൂണിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ.കൃഷ്ണപ്രദീപ് ഉദ്ഘാടനം ചെയ്തു.(2021 ജനുവരി 29)

ജില്ലാ കൌണ്‍സില്‍ യോഗം

മലപ്പുറം ജില്ലാ കൌണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്‍റ്  ഇ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2021 ജനുവരി 13)