തിരുവനന്തപുരം സൗത്ത് ഭാരവാഹികള്‍

പ്രസിഡന്റ്‌ :- എസ്‌. ഗോപകുമാര്‍ വൈസ്‌ പ്രസിഡന്റുമാര്‍:- കെ. മഹേശ്വരൻ നായർ ജി.ഉല്ലാസ് കുമാർ സെക്രട്ടറി:- എസ്.സജീവ് കുമാർ ജോയിന്റ്‌ സെക്രട്ടറിമാര്‍:- പി.ആർ.ആശാലത ഷിനു റോബർട്ട് ട്രഷറര്‍:-   ജെ.അജിത്ത് കുമാർ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗങ്ങള്‍:- കെ.വി.സുഗതന്‍ സെയ്ദ് സബർമതി കെ.ആർ.സുഭാഷ് ജെ.ശ്രീമോൻ കെ.ആർ.സന്തോഷ് ജി.കെ.മുരളീകൃഷ്ണൻ വി.ആർ. രമ്യ എം.ജെ. ഷീജ വി.ആർ.രഞ്ജിനി പി.എം.സജിലാൽ ജില്ലാ കമ്മറ്റി അംഗങ്ങൾ ജി.സുനിൽകുമാർ കെ.ബി.ചന്ദ്രബോസ് വി.കെ.ജയകുമാർ എം.ജിനീഷ് അലി എ.അശോക് ആർ.രാംരാജ് ബി.സുരേഷ് കുമാർ സി. പ്രവീൺ കുമാർ എസ്.ജി.സജി സി.വി.അനീഷ് എം.അജയകുമാർ ജി.അനിൽകുമാർ […]

ഇ-ഗവേണൻസും വാതിൽപ്പടി സേവനവും : പ്രഭാഷണം

ii ഡിസംബർ 19 ന് നടക്കുന്ന 34 -ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം സൗത്ത് ജില്ല സംഘടിപ്പിക്കുന്ന രണ്ട് പ്രഭാഷണങ്ങളിൽ രണ്ടാമത്തേത് ”ഇ-ഗവേണൻസും വാതിൽപ്പടി സേവനവും” 2021 ഡിസംബർ 16ന് യൂണിയൻ ജില്ലാ ഓഫീസ് ഹാളിൽ ലൈബ്രറി ഹാളിൽ നടന്നു. കില ഡയറക്ടർ ജനറൽ ഡോ:ജോയ് ഇളമൺ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് സ:എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: അനിൽകുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് പി.ആർ.ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.

കർഷക പ്രക്ഷോഭം -സമര ചരിത്രത്തിലെ പുതിയ അദ്ധ്യായം

ഡിസംബർ 19 ന് നടക്കുന്ന 34 -ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം സൗത്ത് ജില്ല സംഘടിപ്പിക്കുന്ന രണ്ട് പ്രഭാഷണങ്ങളിൽ ആദ്യത്തേത് ” കർഷക പ്രക്ഷോഭം സമര ചരിത്രത്തിലെ പുതിയ അദ്ധ്യായം ” പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. മുൻ എം.പി.സ.കെ.കെ.രാഗേഷ് പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് സ:എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: അനിൽകുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതവും ട്രഷറർ അജിത്ത്കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

മീഡിയാ റൂം ഉദ്ഘാടനം

എൻജിഒ യൂണിയൻ തിരു: സൗത്ത് ജില്ലാ കമ്മിറ്റിയുടെ മീഡിയാ റൂം കേരള മീഡിയാ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: അനിൽകുമാർ ആശംസാ പ്രസംഗം നടത്തി. പ്രസിഡൻ്റ് സ:എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും മീഡിയാ കൺവീനർ സ: സുഭാഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

കലയിലെ സാംസ്കാരിക ജീർണത – പ്രഭാഷണം

സി.എച്ച് അശോകൻ സ്മാരക ലൈബ്രറി എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര ‘കലയിലെ സാംസ്കാരിക ജീർണ്ണത ‘ പ്രശസ്ത നോവലിസ്റ്റും എഴുത്തുകാരനും അധ്യാപകനുമായ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: അനിൽകുമാർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് സ: എസ് ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് സ:പി.ആർ.ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.

ബിച്ചു തിരുമല അനുസ്മരണം

എൻജിഒ യൂണിയൻ തിരു: സൗത്ത് ജില്ല അക്ഷര കലാസമിതിയുടെ ആഭിമുഖ്യത്തിൽ ബിച്ചു തിരുമല അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത കവിയും പുകസ സംസ്ഥാന കമ്മിറ്റി അംഗവുമായ സ. വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.

KAS പരീക്ഷാ വിജയികൾക്ക് ആദരം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷാ വിജയികളായ എൻജിഒ യൂണിയൻ സൗത്ത് ജില്ലയിലെ വിവിധ ഓഫീസുകളിലെ യൂണിയൻ അംഗങ്ങൾക്ക് ആദരം. യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന അനുമോദന യോഗം ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി സമ്മാനിച്ചു.

തെർമൽ സ്കാനർ വിതരണോദ്ഘാടനം

എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല പൊതു വിദ്യാലയങ്ങൾക്കായി നൽകുന്ന 200 തെർമൽ സ്കാനറുകളുടെ വിതരണോദ്ഘാടനം 2021 നവംബർ 1 വൈകു: 3 മണിക്ക് പേരൂർക്കട ഗവ:ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബഹു:വട്ടിയൂർക്കാവ് MLA സ: വി.കെ.പ്രശാന്ത് നിർവ്വഹിക്കുന്നു.

സർവീസ് സെൻറർ ഉദ്ഘാടനം

സർവീസ് സംബന്ധമായ ജീവനക്കാരുടെ സംശയ നിവാരണങ്ങൾക്കും ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് പരിശീലനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ സജ്ജീകരിച്ച സർവീസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു….. എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി സ. എം എ അജിത് കുമാർ സർവീസ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണി മുതൽ 2 വരെയും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 5 മണി മുതൽ 6 വരെയും സെൻ്റർ പ്രവർത്തിക്കും.‘

കലാലയങ്ങളുടെ ശുചീകരണം

ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന കലാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൻ്റെ തുടർച്ചയായി കലാലയങ്ങളിൽ ഫലപ്രദമായ ശുചീകരണവും അണു നശീകരണവും നടത്തി. യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 കോളജുകളുടെ ശുചീകരണപ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. ഈ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2021 സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബഹു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിർവ്വഹിച്ചു. കേരള എൻജിഒ യൂണിയൻ […]