വയനാട് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മറ്റി മെഡിസെപ് യാഥാർത്ഥ്യമാക്കിയ സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് 2021 ഡിസംബര്‍ 23 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനം

  മെഡിസെപ് യാഥാർത്ഥ്യമാക്കിയ സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് 2021 ഡിസംബര്‍ 23 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനവും വിശദീകരണ യോഗവും കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.  

കേരള എൻ.ജി. ഒ യൂണിയൻ 41 വയനാട് ജില്ലാ സമ്മേളനം 2021 ഡിസംബര്‍ 19 ന് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു.

  കേരള എൻ.ജി. ഒ യൂണിയൻ 41 വയനാട് ജില്ലാ സമ്മേളനം 2021 ഡിസംബര്‍ 19 ന് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി പി.പി.ബാബു, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി വിൽസൺ തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ ജോ. സെക്രട്ടറി എ.എൻ. ഗീത നന്ദി പറഞ്ഞു.  

കേരള എൻ.ജി.ഒ.യൂണിയൻ വയനാട് ജില്ലാ സമ്മേളനം 2021 ഡിസംബര്‍ 19ന് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ ചേര്‍ന്നു.

                ടി.കെ.അബ്ദുൾ ഗഫൂർ                 എ.കെ.രാജേഷ് എ.എൻ. ഗീത, മധുസൂദനൻ .എ.പി വി.ജെ. ഷാജി, ബി.സുധ കെ.എം.നവാസ് ടി.കെ.അബ്ദുൾ ഗഫൂർ – പ്രസിഡണ്ട്, വി.ജെ. ഷാജി, ബി.സുധ – വൈസ് പ്രസിഡണ്ട്മാർ, എ.കെ.രാജേഷ് – സെക്രട്ടറി, എ.എൻ. ഗീത, മധുസൂദനൻ എ.പി– ജോ. സെക്രട്ടറിമാർ, കെ.എം.നവാസ് – ട്രഷറർ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ കെ.ആനന്ദൻ, പി.സന്തോഷ് കുമാർ, […]

വയനാട് എ.ആർ.ഓഫീസിനു മുമ്പിൽ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധി പ്രകടനം

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകരണ സംഘം രജിസ്ട്രാർ, ജോയിൻ്റ് രജിസ്ട്രാർ, അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിൽ കേരള എൻ.ജി.ഒ.യൂണിയൻ പ്രകടനം നടത്തി. മാനന്തവാടി എ.ആർ.ഓഫീസിനു മുമ്പിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ ജില്ലാതല ചെസ്സ് – കാരംസ് ടൂര്‍ണ്ണമെന്റ് 2021 നവംബര്‍ 21

കേരള എന്‍.ജി.ഒ യൂണിയന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ ഗ്രാന്മ കലാ കായിക വേദി നേതൃത്വത്തില്‍ നടന്ന ചെസ്സ്, കാരംസ് മത്സരങ്ങള്‍ ദേശീയ സിവില്‍ സര്‍വ്വീസ് മീറ്റ് ജേതാവ് ശ്രീ ഹോബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് സ. കെ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സ.എസ് അജയകുമാര്‍ സംസാരിച്ചു, ജില്ലാ സെക്രട്ടറി സ.ടി.കെ അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും ഗ്രാന്മ കണ്‍വീനര്‍ സ.ടി ബി സന്തോഷ് നന്ദിയും പറഞ്ഞു.

വയനാട് ജില്ലാ സു.ബത്തേരി ഏരിയ സമ്മേളനം 2021 നവംബര്‍ 19

യൂണിയൻ സുൽത്താൻ ബത്തേരി ഏരിയയുടെ 41-ാം വാർഷിക സമ്മേളനം 20 21 നവംബർ 19 ന് സുൽത്താൻ ബത്തേരി CSI ചർച്ച് ഹാളിൽ വെച്ച് ചേർന്നു. രാവിലെ ഏരിയ പ്രസിഡന്റ് സ: കെ.എം റോയി പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഏരിയ പ്രസിഡന്റ് സ: കെ.എം. റോയി രക്തസാക്ഷി പ്രമേയവും, ജോ.സെക്രട്ടറി സ: പി.എം. പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2020-21 വർഷത്തെ ഏരിയയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി.കെ. മനോജ് കുമാറും, വരവ് – ചിലവ് […]

വയനാട് ജില്ലാ കൽപ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ സമ്മേളനം 2021 നവംബര്‍ 18

എൻ.ജി.ഒ.യൂണിയൻ വയനാട് ജില്ലാ ഏരിയ സമ്മേളനങ്ങൾ കൽപ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ സമ്മേളനം 2021 നവംബര്‍ 18 ന് കൽപ്പറ്റ ചന്ദ്രഗിരി ഒഡിറ്റോറിയത്തിൽ ചേര്‍ന്നു. യൂണിയന്‍ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു. രാവിലെ ഏരിയ പ്രസിഡന്റ് സ: ഹയറുന്നിസ എ പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഏരിയ വൈസ് പ്രസിഡന്റ് സ: ടി ടി ഷീജ രക്തസാക്ഷി പ്രമേയവും, ജോ.സെക്രട്ടറി സ: സുരജ് എച്ച് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2020-21 വർഷത്തെ ഏരിയയുടെ പ്രവർത്തന റിപ്പോർട്ട് […]

വയനാട് ജില്ലാ മാനന്തവാടി ഏരിയ സമ്മേളനം

2021 നവംബർ 11 ന് രാവിലെ മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന മാനന്തവായി ഏരിയ സമ്മേളനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഒ കെ രാജു അധ്യക്ഷനായി ഏരിയ സെക്രട്ടറി കെ.വി ജഗദീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പ്രീതി.കെ.ആർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സി.കെ. മനോജ് രക്തസാക്ഷി പ്രമേയവും, രാജേഷ് കുമാർ ടി.ബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം ഭാരവാഹികളായി […]

സർവ്വീസിൽ നിന്നും വിരമിച്ച യൂണിയന്‍ വൈസ് ജില്ലാ പ്രസിഡണ്ട് സ.വി.വേണുഗോപാലിന് യാത്രയയപ്പ്

സർവ്വീസിൽ നിന്നും വിരമിച്ച കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന സ.വി.വേണുഗോപാലിന് കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി.യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.ആനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞു. എ.കെ.രാജേഷ് നന്ദി പറഞ്ഞു.