Kerala NGO Union

മാലിന്യ മുക്തം നവ കേരളം – ജില്ലാ കോടതി വളപ്പിൽ വൃക്ഷത്തെ നട്ടും, പൂന്തോട്ടം നിർമ്മിച്ചും എൻ.ജി.ഒ യൂണിയൻ

“മാലിന്യ മുക്തം നവ കേരളം” പദ്ധതിയുടെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലാ കോടതി വളപ്പിൽ ഉപയോഗശൂന്യമായി കാട് കയറിക്കിടന്ന സ്ഥലം വൃത്തിയാക്കി,  വൃഷത്തൈ നടുകയും, പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു. ബഹു. ജില്ലാ ജഡ്ജ് ശ്രീ. അനന്തകൃഷ്ണ നാവട ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ശ്രീദേവി എസ് അദ്ധ്യക്ഷത വഹിച്ചു.  യൂണിയൻ ജില്ലാ പ്രസിഡൻ്റ് സ. കെ മഹേഷ് അഭിവാദ്യം ചെയ്തു. ശിരസ്തദാർ ഇ.എ ദിനേഷ് കുമാർ, […]

പരിസ്ഥിതി ദിനം – എൻ.ജി.ഒ യൂണിയൻ വൃക്ഷത്തൈകൾ നട്ടു.

. ജൂൺ 5 – പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. പ്രസ്തുത പരിപാടി യൂണിയൻ ജില്ല സെക്രട്ടറി കെ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാമദാസ് പി.കെ, സുധാകരൻ. ജി, പരമേശ്വരി. കെ എന്നിവർ സംസാരിച്ചു.

വി ഉണ്ണികൃഷ്ണൻ ഇന്ന് വിരമിക്കും

കേരള എൻ.ജി.ഒ യൂണിയൻ മുൻ ജില്ലാ പ്രസിഡൻ്റും, റവന്യൂ വകുപ്പിലെ ജീവനക്കാരനുമായ വി ഉണ്ണികൃഷ്ണൻ ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കും.  കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി, പ്രസിഡൻറ്, ജില്ലാ വൈസ് പ്രസിഡൻറ്,  ജില്ലാ പ്രസിഡണ്ട്, എഫ്.എസ്.ഇ.ടി.ഒ  താലൂക്ക് സെക്രട്ടറി,  പാലക്കാട് താലൂക്ക് ഗവൺമെൻറ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്  എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2002 ലെയും, 2013 ലെയും അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.  2001ൽ റവന്യൂ […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ സദസ്സ് – FSETO

പൗരത്വത്തിന് മതം മാനദന്ധമക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ FSETO നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് “ഭരണഘടന സംരക്ഷണ സദസ്സ്” സംഘടിപ്പിച്ചു. സദസ്സ് പ്രശസ്ത സാഹിത്യകാരൻ എം.ജെ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡൻ്റ് എം ആർ മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. KGOA സംസ്ഥാന കമ്മിറ്റിയംഗം പി സെയ്തലവി, NGO യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ സന്തോഷ് കുമാർ, മേരി സിൽവസ്റ്റർ, KPSCEU സംസ്ഥാന കമ്മിറ്റിയംഗം അരുൺ കുമാർ, KGNA സംസ്ഥാന […]

കേരള എൻജിഒ യൂണിയൻ – പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു.

2024 മാർച്ച് 16, 17 തീയതികളിലായി താരേക്കാട് ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേര്‍ന്ന കേരള എൻജിഒ യൂണിയൻ – പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരതവ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ അറുപത്തിയൊന്നാം ജില്ലാ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു സുഹൃദ് സമ്മേളനത്തില്‍ കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ. അജില, കെജിഒഎ […]

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക: കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം

2024 മാർച്ച് 16, 17 തീയതികളിലായി താരേക്കാട് ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേര്‍ന്ന കേരള എൻജിഒ യൂണിയൻ – പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരതവ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ യൂണിയന്‍ അറുപത്തിയൊന്നാം ജില്ലാ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു സുഹൃദ് സമ്മേളനത്തില്‍ കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ. അജില, കെജിഒഎ […]

കേരള എന്‍ജിഒ യൂണിയന്‍ – പാലക്കാട് ജില്ലാ സമ്മേളനം കെ. മഹേഷ്‌ പ്രസിഡന്റ്; കെ. സന്തോഷ് കുമാര്‍ സെക്രട്ടറി

പാലക്കാട്: താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേർന്ന കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല അറുപത്തിയൊന്നാം സമ്മേളനം ജില്ലാ പ്രസിഡന്റായി കെ. മഹേഷിനേയും, ജില്ലാ സെക്രട്ടറിയായി കെ സന്തോഷ് കുമാറിനേയും തെരഞ്ഞെടുത്തു. എം.പ്രസാദാണ് ജില്ല ട്രഷറര്‍. വൈസ് പ്രസിഡന്റ്മാരായി ജി.ജിഷ, ടി.പി.സന്ദീപ് എന്നിവരേയും, ജോയിന്റ് സെക്രട്ടറമാരായി ബി.രാജേഷ്, എസ്. കൃഷ്ണനുണ്ണി എന്നിവരേയും ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ. പ്രവീൺകുമാർ, മനോജ് വി, കെ. ഇന്ദിരദേവി, കെ. പി. ബിന്ദു, പി.എം. ബിജു, സി.ശിവദാസ്‌, സി.മുഹമ്മദ്‌ റഷീദ്, പി.കെ.രാമദാസ്, ബി.മോഹന്‍ദാസ്‌, ടി.രാധാകൃഷ്ണന്‍ […]

കേരള എന്‍ജിഒ യൂണിയന്‍ – പാലക്കാട് ജില്ലാ സമ്മേളനം

കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പോരട്ടങ്ങളിൽ അണിനിരക്കുക; കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അണിചേരുക – കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട്: 16 മാർച്ച് 2024 കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല സമ്മേളനം താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേർന്നു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡന്റ്  എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. മഹേഷ് അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ എം.പ്രസാദ് നന്ദിയും പറഞ്ഞു.  സംസ്ഥാന സെക്രട്ടറി പി.സുരേഷ് […]

തണ്ണീർപ്പന്തൽ ഒരുക്കി എൻ.ജി.ഒ യൂണിയൻ

കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ തണ്ണീർപ്പന്തൽ ഒരുക്കി. യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് കെ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.കെ രാമദാസ്, കെ പരമേശ്വരി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ആർ സജിത്ത് സ്വാഗതവും, ഏരിയ ട്രഷറർ കെ കിഷോർ നന്ദിയും പറഞ്ഞു.

ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം – മാർച്ച് 5 കരിദിനം – ആക്ഷൻ കൗൺസിൽ – സമരസമിതി

ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിൻ്റെയും, അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കരിദിനം KGOA സംസ്ഥാന പ്രസിഡന്റ് ഡോ: എം.എ നാസർ ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാവ് എം.എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സമരസമിതി നേതാവ് എം. സി ഗംഗാധരൻ, എൻ.ജി.ഒ യൂണിയൻ […]