Kerala NGO Union

ത്രിപുരയിലെ സർക്കാർ ജീവനക്കാർക്കെതിരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധം. ത്രിപുരയിലെ പതിമൂന്നാം നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് മുതൽ എണ്ണമറ്റ അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരുമാണ് അക്രമത്തിന് ഇരയായി കൊണ്ടിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പ്രകടനവും യോഗവും നടത്തി. എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ട്രേറ്റിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ യോഗം എഫ് .എസ് .ഇ.ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി ബിജു എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് എന്നിവർ സംസാരിച്ചു

സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബജറ്റിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ യുടെ അഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനത്തെ കെ ജി ഓ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബി സന്തോഷ്, കെ എസ് ടി എ ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കുട്ടനാട്ടിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ഉഷാകുമാരി, രാജകുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ഏരിയയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ, സി സി നയനൻ എന്നിവരും മാവേലിക്കരയിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത്, ഒ ബിന്ദു, ജി അനിൽ, വൈ ഇർഷാദ് എന്നിവരും സംസാരിച്ചു. ചേർത്തലയിൽ യൂണിയൻ ജില്ലാ ട്രഷറർ സി സിലിഷ്, ശ്രീകുമാർ, എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ആലപ്പുഴ ടൗൺ ഏരിയയിൽ നടന്ന പ്രകടനത്തെ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജി രാജേഷ്, കെ സതീഷ് എന്നിവർ അഭിവാദ്യം ചെയ്തു. ഹരിപ്പാട്ട് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പി പി അനിൽകുമാർ എ എസ് മനോജ്, ബി ബിനു എന്നിവരും കായംകുളത്ത് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഐ അനീസ് പി ജയകൃഷ്ണൻ എന്നിവരും അഭിവാദ്യം ചെയ്തു

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി. ആലപ്പുഴ കളക്ടറേറ്റിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ കെ എസ് ടി എ ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി, കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബിജു, എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് സംസാരിച്ചു. മാവേലിക്കരയിൽ നടന്ന പ്രതിഷേധ പ്രകടനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത് ഉദ്ഘാടനം ചെയ്തു. എസ് എസ് ഇ ടി ഒ മേഖല പ്രസിഡന്റ് ഓമനക്കുട്ടൻ, കെ ജി ഒ എ ഏരിയ സെക്രട്ടറി സീന എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എസ് ധനപാൽ ഉദ്ഘാടനം ചെയ്തു. പ്രേംജിത്ത് ലാൽ പി എസ് വിനോദ് എന്നിവർ സംസാരിച്ചു. ഹരിപ്പാട്ട് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എ എസ് മനോജ് ഉദ്ഘാടനം ചെയ്തു. ബി ബിനു സംസാരിച്ചു.

കാഷ്വല്‍ സ്വീപ്പര്‍മാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് – കൂട്ട ധര്‍ണ്ണ

2024 മെയ് 25ന് ജില്ലാ കേന്ദ്രമായ സിവില്‍ സ്റ്റേഷനുമുന്നില്‍ യൂണിയന്റെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കലാജാഥാ അംഗങ്ങള്‍ക്കുള്ള ആദാരവും പ്രഭാഷണവും

  സൈബര്‍ ഇടങ്ങളിലെ സ്ത്രീ എന്ന വിഷയത്തില്‍ പി സുരേഷ് ബാബു സംസാരിച്ചു യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം -പി. വി ഏലിയാമ്മ സംസാരിച്ചു   കേരള എന്‍.ജി.ഒ യൂണിയന്‍ ഗ്രാന്മ – വയനാട് കലാവേദിയുടെ നേതൃത്വത്തില്‍ നാം ഇന്ത്യയിലെ ജനങ്ങള്‍ എന്ന കലാജാഥയില്‍ പങ്കെടുത്ത ജീവനക്കാരെ അനുമോദിച്ചു.    

വയനാട് ജില്ലയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ് ), എസ് എസ് കെ യിലും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു

കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ കേരളത്തിലെ ഡയറ്റുകളിലും എസ്.എസ്.കെ യിലും ഏപ്രിൽ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ എൻ.ജി.ഒ യൂണിയൻ, കെ.എസ്.റ്റി, കെ.ജി.ഒ.എ നേതൃത്വത്തിൽ സു.ബത്തേരി ഡയറ്റിന് മുൻപിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിശദീകരണ യോഗത്തില്‍ ഡയറ്റ് ഡോ മനോജ് കുമാർ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി. ജെ. ഷാജി അധ്യക്ഷത വഹിച്ചു. കെ.എസ്.റ്റി.എ ജില്ലാ സെക്രട്ടറി ടി. രാജന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കേരള എൻ.ജി.ഒ യൂണിയൻ- 44ാം വയനാട് ജില്ലാ സമ്മേളനം

എൻ ജി ഒ യൂണിയൻ വയനാട് ജില്ലാ സമ്മേളനം, 2024 മാര്‍ച്ച് 10,11 തിയതികളില്‍ കൽപ്പറ്റ പുത്തൂർ വയൽ സ്വാമിനാഥൻ ഫൌണ്ടേഷൻ ഹാളിൽ നടന്നു. സമ്മേളന നടപടികൾ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ രാവിലെ 10 മണിക്ക്  പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു.   തുടർന്ന് 2023 ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ രാജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം നവാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയകളെ  പ്രതിനിധീകരിച്ച് എ.ബി […]

ഇടുക്കി ഭാരവാഹികള്‍

പ്രസിഡന്‍റ് – സി.എസ്.മഹേഷ്    വൈസ്  പ്രസിഡന്‍റ് : ജി.ഷിബു  (ജില്ലാ വനിത ശിശു വികസന ഓഫീസ് ഇടുക്കി) നീന ഭാസ്ക്കരൻ (ജി.എസ്.ടി ഇൻറലിജൻസ് ഓഫീസ്, തൊടുപുഴ) സെക്രട്ടറി – കെ.കെ.പ്രസുഭകുമാർ   ജോയിന്‍റ് സെക്രട്ടറി :  ടി.ജി.രാജീവ്  (ഗവ.പോളിടെക്നിക് കോളേജ്, മുട്ടം) ജോബി ജേക്കബ് (ഡയറ്റ് ഇടുക്കി, തൊടുപുഴ) ട്രഷറർ – പി.എ. ജയകുമാർ   സെക്രട്ടറിയേറ്റംഗങ്ങൾ: കെ.എസ്.ജാഫര്‍ഖാന്‍ (ജോയിൻറ് ഡയറക്ടറുടെ കാര്യാലയം, എൽ.എസ്.ജി.ഡി  ഇടുക്കി) പി.എം.റഫീഖ് (ഗവ. ഹോമിയോ ഡിസ്പെൻസറി, ഉപ്പുകുന്ന്) എസ്.സ്മിത (പ്രാഥമിക […]

സർവദേശീയ വനിതാ ദിനം – എഫ് എസ് ഇ ടി ഒ

മാർച്ച്‌ 8 സർവദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ”സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും” എന്ന വിഷയത്തിൽ ജീവനക്കാരെയും അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രഭാഷണം സംഘടിപ്പിച്ചു. കൽപ്പറ്റ എൻ ജി ഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി ജി ബീന ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു