Kerala NGO Union

നീറ്റ്, നെറ്റ് പരീഷ ക്രമക്കേട് എൻ ജി ഒ യൂണിയൻ പ്രതിഷേധം – 2024 ജൂൺ 27

കണ്ണൂർ: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ നടത്തി വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രതിഷേധം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ […]

സർവീസിൽ നിന്നും വിരമിച്ച എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ രതീശനും കെ ബാബുവിനും യാത്രയയപ്പ് നൽകി- 2024 ജൂൺ 13

സർവീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന എ രതീശൻ, കെ ബാബു എന്നവർക്ക് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വച്ച് യാത്രയയപ്പ് നൽകി. യാത്രയയപ്പ് പരിപാടി കർഷക സംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉപഹാരം നൽകി. ചടങ്ങിൽ വച്ച് എ രതീശൻ സാന്ത്വന പരിചരണ രംഗത്ത് […]

ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ മാറ്റങ്ങളെ പരചയപ്പെടുത്തി എൻ ജി ഒ യൂണിയൻ ക്ലാസ്സ് നടത്തി – 2024 ജൂൺ 6

ഉന്നത വിദ്യാഭ്യാസ തലത്തിൽ 2023-24 അധ്യയന വർഷത്തിൽ നാലുവർഷ ബിരുദ കോഴ്സ് സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പിലാക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനിച്ചതിൻ്റെ ഭാഗമായി നിലവിലുള്ള മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്സ് നാലുവർഷമാക്കുമ്പോൾ ഇതിനെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും അവബോധം സൃഷ്ടിക്കുന്നതിനായി കേരള എൻ ജി ഒ യൂണിയൻ ടി കെ ബാലൻ സ്മാരക ലൈബ്രററിയുടെ നേതൃത്വത്തിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നാലുവർഷ ബിരുദം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. എഫ് […]

എൻ ജി ഒ യൂണിയൻ കലാജാഥ – കലാകാരന്മാരെ അനുമോദിച്ചു – 2024 മെയ് 30

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ വിഭാഗമായ സംഘവേദിയുടെ നേതൃത്വത്തിൽ  2024 ഫെബ്രുവരി 26 മുതൽ 28 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ച  ‘നാം ഇന്ത്യയിലെ ജനങ്ങൾ’ കലാജാഥയിൽ അംഗങ്ങളായ കലാകാരന്മാർക്ക് കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വച്ച് അനുമോദനം നൽകി. കലാകാരന്മാർക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി  ശശിധരൻ നിർവഹിച്ചു. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് […]

കാഷ്വൽ സ്വീപ്പർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എൻ ജി ഒ യൂണിയൻ കൂട്ടധർണ്ണ നടത്തി – 2024 മെയ് 25

എല്ലാ കാഷ്വൽ സ്വീപ്പർമാരെയും പാർടൈം ജീവനക്കാരാക്കുക, സ്ഥാപന ക്രമീകരണത്തിൻ്റെ ഭാഗമായി പുറത്താവുന്ന കാഷ്വൽ സ്വീപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൻ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലും ജീവനക്കാർ കൂട്ട ധർണ്ണ നടത്തി. സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും താഴെ തട്ടിലുള്ള വിഭാഗമായ കാഷ്വൽ സ്വീപ്പർമാരുടെ പരിതാപകരമായ മുൻകാല അവസ്ഥകൾക്ക് കുറെയേറെ മാറ്റങ്ങൾ സൃഷ്ടിച്ചത് കേരള എൻ ജി ഒ യൂണിയൻ നടത്തിയ […]

ചാവശ്ശേരിപ്പറമ്പ് സെറ്റിൽമെൻ്റ് സങ്കേതത്തിലെ എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദനവും സൗജന്യ ട്യൂഷൻ ക്ലാസ്സ് ഉദ്ഘാടനവും – 2024 മെയ് 24

മട്ടന്നൂർ: കേരള എൻജിഒ യൂണിയൻ കണ്ണൂരിൽ നടന്ന 54-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 2017 മുതൽഏറ്റെടുത്ത ചാവശ്ശേരി പറമ്പ് സെറ്റിൽമെൻ്റ് സങ്കേതത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സൗജന്യ ട്യൂഷൻ ക്ലാസിൻ്റെ ഉദ്ഘാടനവും ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത നിർവ്വഹിച്ചു. നാളിതുവരെയായി നിരവധി പ്രവർത്തനങ്ങളാണ് യൂണിയൻ ഈ സെറ്റിൽമെൻ്റ് സങ്കേതത്തിൽ നടപ്പിലാക്കിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവിടെത്തെ കുട്ടികളെയാകെ സ്കൂളുകളിലെത്തിക്കുവാനും ഏറ്റവും മികച്ച വിദ്യാഭ്യാസം […]

ട്രാൻസ് ജെൻ്റർ എമി ഷിറോണിന് എൻ ജി ഒ യൂണിയൻ നിർമ്മിച്ച സ്നേഹവീടിൻ്റെ താക്കോൽ കൈമാറി -2024 മെയ് 13

പരിയാരം: കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് 60 സ്നേഹവീടുകൾ നിർമ്മിച്ചു നൽകുന്നതിൻ്റെ ഭാഗമായി  കണ്ണൂർ ജില്ലയിൽ നിർമ്മിക്കുന്ന നാല് വീടുകളിൽ നാലാമത്തെ വീട് പരിയാരം ഗ്രാമപഞ്ചായത്തിലെ മുടിക്കാനത്ത് നിർമ്മാണം പൂർത്തിയാക്കുകയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗമായ ട്രാൻസ് ജെൻ്ററിലൊരാളായ എമി ഷിറോണിന്  ഈ വീട് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ കൈമാറുകയും ചെയ്തു. മെയ് 13ന് രാവിലെ 10 മണിക്ക്  പരിയാരം മുടിക്കാനത്ത് […]

ടി കെ ബാലൻ അനുസ്മരണം – 2024 ഏപ്രിൽ 17

കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും സംസ്ഥാന പ്രസിഡൻ്റായും ദീർഘകാലം സംഘടനയ്ക്ക് നേതൃത്വം നൽകുകയും തുടർന്ന് കണ്ണൂർ ജില്ലാ കൗൺസിലിന്റെ പ്രസിഡണ്ടും നിയമസഭാ സാമാജികനുമായിരുന്ന ടി കെ ബാലൻ്റെ 19ാം ചരമദിനമായ ഏപ്രിൽ 17ന് കണ്ണൂർ പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി, ടി വി രാജേഷ്, എം വി ശശിധരൻ, കെ ബാബുരാജ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു. പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടി ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. […]

കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് കാവിവത്കരണം- എഫ് എസ് ഇ ടി ഒ പ്രതിഷേധ കൂട്ടായ്മ നടത്തി – 2023 ഏപ്രിൽ 5

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് നോമിനേഷനിലൂടെ കോൺഗ്രസ് – ബി ജെ പി വർഗീയ ഫാസിസ്റ്റുകൾക്ക് വീതം വെച്ച് യൂണിവേഴ്സിറ്റിയെ തന്നെ കളങ്കപ്പെടുത്തിയ ചാൻസിലർ കൂടിയായ ഗവർണ്ണറുടെ നടപടിയിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഏറ്റവും അനുയോജ്യരായ ചട്ടങ്ങളും കീഴ് വഴക്കങ്ങളും പാലിച്ചു കൊണ്ട് പ്രമുഖരായ 48 പേരുകൾ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതിന് […]

ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. – 2023 മാർച്ച് 19

ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ: പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന കേന്ദ്രസർക്കാരിൻ്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഫ് എസ് സി ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ സദസിന്റെ ഭാഗമായി കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ അഡ്വക്കറ്റ് ബി പി ശശീന്ദ്രൻ വിഷയം അവതരിപ്പിച്ച് പ്രഭാഷണം നടത്തി.  പരിപാടിയിൽ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ ബീന,എൻ ജി ഒ […]