Kerala NGO Union

61-ാം കണ്ണൂർ ജില്ലാ സമ്മേളനം – 2023 മാർച്ച് 16,17 തലശ്ശേരി

തലശ്ശേരി : പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയും ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും, പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് അതിനുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മതവിഭാഗങ്ങളിൽ പെടുന്നവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മത വിശ്വാസികൾക്ക് മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും ആയതിനാൽ രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മതനിരപേക്ഷ ഇന്ത്യക്കായി രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളും […]

സാർവ്വദേശീയ വനിത ദിനം എഫ് എസ് ഇ ടി ഒ സെമിനാർ സംഘടിപ്പിച്ചു – 2024 മാർച്ച് 8

കണ്ണൂർ: സാർവ്വ ദേശീയ വനിത ദിനത്തിൻ്റെ ഭാഗമായി സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ സ്ത്രീസമൂഹവും സമകാലീന  ഇന്ത്യയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ  സംഘടിപ്പിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം  ഷീല അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗം ടി. റജുല ടീച്ചർ അധ്യക്ഷത വഹിച്ചു.എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. വി […]

ശമ്പളവും പെൻഷനും തടയുന്ന കേന്ദ്ര നയത്തിനെതിരെ കരിദിനം – 2024 മാർച്ച് 5

കണ്ണൂർ: സാമ്പത്തിക വർഷാവസാനം അർഹതപ്പെട്ട വിഹിതം നിഷേധിച്ച് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അതുവഴി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും മുടക്കുകയും ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഇന്ന് ( മാർച്ച് 5 ന് ) ആക്ഷൻ കൗൺസിൽ ഓഫ്‌ സ്‌റ്റേറ്റ് എംപ്ലോയിസ് &ടീച്ചേഴ്‌സിന്റെയും അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കരിദിനമായി ആചരിച്ചു. ഇതിൻ്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്ററ്റിന് മുന്നിൽ നടത്തിയ പ്രതിഷേധപ്രകടനം കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.സി. സുധീർ ഉൽഘാടനം ചെയ്തു. അദ്ധ്യാപക […]

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക. എൻ ജി ഒ യൂണിയൻ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി – 2024 മാർച്ച് 4

തിരുവനന്തപുരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ആഗിരണ പ്രക്രിയ അടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ 2024 മാർച്ച് 4 ന് ജീവനക്കാർ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. 1993ൽ സഹകരണ മേഖലയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് 2019 മാർച്ചിലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സൗജന്യ ചികിത്സ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് ദീർഘവീക്ഷണത്തോടുകൂടിയ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി സ്‌ഥാപനത്തെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. മെഡിക്കൽ കോളേജിൽ […]

കേരള എൻ ജി ഒ യൂണിയൻ കലാജാഥ തെരുവരങ്ങിലേക്ക് – 2024 ഫെബേരുവരി 25

കണ്ണൂർ: കേരള എൻ ജിഒ യൂണിയൻ കണ്ണൂർ ജില്ല കലാവേദി സംഘവേദി സംഘടിപ്പിക്കുന്ന കലാജാഥ ‘നാം ഇന്ത്യയിലെ ജനങ്ങൾ’ ഫെബ്രുവരി 26 ന് രാവിലെ 9.30 ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ആദ്യ അവതരണം നടത്തും. നന്മകൾ തച്ചുതകർക്കുന്ന ആസുരമായ ഇന്ത്യൻ വർത്തമാനകാലത്ത് പോർനിലങ്ങളിലെ തീ പന്തമാകാൻ പോവുകയാണ് കലാജാഥ ഭയം ജനിപ്പിക്കുന്ന ഇന്ത്യയല്ല; സഹിഷ്ണുതയുടെ ഇന്ത്യ, മതാധിഷ്ഠിത ഇന്ത്യയല്ല; മതനിരപേക്ഷ ഇന്ത്യ, നാടിന്റെ സമ്പത്ത് ശതകോടീശ്വരന്മാർക്ക് കാണിക്ക വെക്കുന്ന ഇന്ത്യയല്ല; ഭരണഘടനയിൽ സ്ഥിതിസമത്വം […]

തൊഴിലാളി- കർഷക ദേശീയ പ്രക്ഷോഭം ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാർഢ്യം – 2024 ഫെബ്രുവരി 16

കണ്ണൂർ: കേന്ദ്രഗവൺമെൻ്റിൻ്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ – കർഷക സംഘടനകൾ ഫെബ്രുവരി 16 ന് സംഘടിപ്പിച്ച ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, കാരാർ കാഷ്വൽ നിയമനം അവസാനിപ്പിക്കുക, സംസ്ഥാനത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളയർത്തി  ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് […]

കേരളത്തിൻ്റെ ഡൽഹി പ്രക്ഷോഭത്തിന് ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യദാർഢ്യം – 2024 ഫെബ്രുവരി 8

കണ്ണൂർ: ഫെഡറൽ മൂല്യങ്ങൾ ഇല്ലായ്‌മ ചെയ്‌ത്‌ സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തിന്റെ വികസനത്തിനു തടയിടാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഫെബ്രുവരി 8 ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടക്കുന്ന ഡെൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും ഐക്യദാർഢ്യ പ്രകടനം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലയിൽ 75 ലേറെ കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഐക്യദാർഢ്യപ്രകടനം നടത്തി. ലോകത്തിനും രാജ്യത്തിനും ഒട്ടേറെ ബദൽ വികസന മാതൃകകൾ […]

കേരള സർക്കാറിന്റെ ജനകീയ ബജറ്റ്  എഫ് എസ് ഇ ടി  ഒ ആഹ്ലാദപ്രകടനം നടത്തി – 2024 ഫെബ്രുവരി 5

ജനകീയ ബജറ്റ് എഫ് എസ് ഇ ടി  ഒ ആഹ്ലാദപ്രകടനം നടത്തി കണ്ണൂർ : സംസ്ഥാന സർക്കാർ അവതരിപ്പിച്ച ജനകീയ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ്  ടി ഒയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന ഓഫീസുകളിലും  ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റിൽ പരിസരത്ത് നടന്ന ആഹ്ലാദപ്രകടനവും പൊതുയോഗവും കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ […]

ജനവിരുദ്ധ കേന്ദ്ര ബജറ്റ് എഫ് എസ് ഇ ടി ഒ പ്രതിഷേധിച്ചു – 2024 ഫെബ്രുവരി 2

കണ്ണൂർ: ജനവിരുദ്ധവും രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുന്നതുമായ കേന്ദ്ര ബഡ്ജറ്റിനെതിരെ സംസ്ഥാന വ്യാപകമായി ജീവനക്കാരും അദ്ധ്യാപകരും സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കേരളത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് . റബ്ബർ ,നാളികേരം ,സുഗന്ധവ്യഞ്ജനങ്ങൾ ,നെല്ല് തുടങ്ങിയ കാർഷിക വിളകൾക്ക് അർഹമായ പരിഗണന കിട്ടിയില്ല  എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള […]

കേന്ദ്ര നയങ്ങൾക്കെതിരെ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ മാർച്ച് നടത്തി – 2024 ജനുവരി 22

കണ്ണൂർ: സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രത്തിലേക്കും സംഘടിപ്പിച്ച മാർച്ചിൻ്റെ ഭാഗമായി  കണ്ണൂരിൽ കലക്ട്രേറ്റ് പരിസരത്ത് നിന്നും ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന ട്രഷറർ ടി […]