Kerala NGO Union

കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം

കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം 2024 മാർച്ച് 9, 10 തീയതികളിൽ വടകര മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. രാവിലെ 9.30 ന് പ്രസിഡന്റ് എം. ദൈത്യേന്ദ്രകുമാർ പതാകയുയർത്തി. തുടർന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 2023ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  ഉച്ചയ്ക്ക് ശേഷം സി.പി. സതീഷിന്റെ താത്കാലിക അധ്യക്ഷതയിൽ ചേർന്ന 2024ലെ ജില്ലാ കൗൺസിൽ യോഗം ജില്ലാ ഭാരവാഹികളെയും ജില്ലാ സെക്രട്ടേറിയേറ്റ്, […]

സാർവ്വദേശീയ വനിതാദിനം

സമൂഹത്തിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിൻ്റെ ഓർമപ്പെടുത്തലും, അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള അവരുടെ സന്നദ്ധതയും പങ്കുവെക്കുന്ന വനിതാദിനത്തിൽ എഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ‘സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് കെ.എസ്.ടി.എ. ഹാളിൽ നടന്ന സാർവ്വദേശീയ വനിതാ ദിനാചരണം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം സ. കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ. ബദറുന്നീസ  പ്രഭാഷണം നടത്തി. കെ.എസ്.ടി.എ. സംസ്ഥാന എക്സ്ക്യൂട്ടീവ് അംഗം കെ. ഷാജിമ അദ്ധ്യക്ഷയായി. […]

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക-കോഴിക്കോട് ജില്ലാ കൗൺസിൽ

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക ഉന്നതമായ അക്കാദമിക് ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാണ് സർവ്വകലാശാലകൾ. ഗവേഷണ പഠനങ്ങൾക്കും ജ്ഞാനോത്പാദനത്തിനുമുള്ള കേന്ദ്രങ്ങളായി സർവ്വകലാശാലകളെ പരിവർത്തിപ്പിക്കുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പരിശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ തകർക്കുന്ന നടപടികളാണ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നത്. ഈ സാഹചര്യത്തിൽ സർവ്വകലാശാലകളുടെ ജനാധിപത്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യോജിച്ച് അണിനിരക്കാൻ കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു. എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം യൂണിയൻ സംസ്ഥാന […]

ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ഉദ്ഘാടനം ചെയ്തു.  FSETO ജില്ലാ പ്രസിഡൻറ സജീഷ് നാരായണൻ അദ്ധ്യക്ഷനായി. FSETO ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് […]

ചാൻസലറുടെ നടപടിയിൽ പ്രതിഷേധം

സർവകലാശാലാ നിയമം കാറ്റിൽ പറത്തി  സാങ്കേതിക സർവ്വകലാശാലയിൽ വൈസ് ചാൻസലർ നിയമനം നടത്തിയ ചാൻസലറുടെ  ജനാധിപത്യ വിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും സർവ്വകലാശാല ആസ്ഥാനത്തും FSETO പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോഴിക്കോട് ഗവ: എഞ്ചിനിയറിംഗ് കോളേജിൽ നടത്തിയ പ്രകടനത്തിൽ നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്തു. പ്രതിഷേധ യോഗം FSETO സംസ്ഥാന കമ്മറ്റിയംഗം പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ ജില്ലാ സെക്രട്ടറി ഹംസാ കണ്ണാട്ടിൽ ,FSETO ജില്ലാ സെക്രട്ടറി പി.സി ഷജീഷ് […]

പണിമുടക്കവകാശം സംരക്ഷിക്കുക – പ്രതിഷേധകൂട്ടായ്മ

നവലിബറൽ നയങ്ങളുടെ ചുവടു പിടിച്ച് നാപ്പിലാക്കുന്ന ജനദ്രോഹ തൊലിലാളിവിരുദ്ധ നടപടികൾക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ മാർച്ച് 28, 29 തിയ്യതികളിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിക്കുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക, പെൻഷൻ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ അണിചേർന്നു. പണിമുടക്കിനെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായി പണിമുടക്ക് ദിവസം ഡയസ് നോണായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഡയസ്നോൺ […]

കോഴിക്കോട് ജില്ലയിൽ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട് ജില്ലാ സെൻറിൽ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് സംസാരിക്കുന്നു കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള എൻ.ജി ഒ യൂണിയൻ രൂപീകരിച്ച് അറുപതാം വർഷത്തിലേക്ക് കടക്കുന്നു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപികരണ ദിനമായ ഒക്ടോബർ 27 ന് കോഴിക്കോട് എൻ.ജി ഒ യൂണിയൻ ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡന്റ് കെ.പി രാജേഷ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് സംസാരിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഏരിയാ പ്രസിഡന്റ് […]

കേരളത്തോടുള്ള കേന്ദ്ര അവഗണനയും ശത്രുതാപരമായ സമീപനവും അവസാനിപ്പിക്കുക- അൻപത്തി ഒൻപതാം ജില്ലാ സമ്മേളനം

കേരളത്തിൻറെ വികസനത്തെയും പുരോഗതിയെയും അട്ടിമറിക്കുന്ന തരത്തിൽ കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാർ നിരന്തരമായ ഇടപെടലുകളാണ് വിവിധ തരത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തോടുള്ള കേന്ദ്ര അവഗണനയും ശത്രുതാപരമായ സമീപനങ്ങളും അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ 59-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാരപ്പറമ്പ് ഗവ. ഹയർ സെക്കൻറററി സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. […]

ലഹരിവിരുദ്ധ ജാഗ്രതാ സദസ്സ്

ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി FSETO നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. ലഹരി വിരുദ്ധ ദീപം തെളിയിക്കൽ , മനുഷ്യശൃംഖല, പ്രദേശിക കുടംബസംഗമങ്ങൾ, ആയിരം കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സുകൾ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജാഗ്രതാ സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനം ബഹു.എം എൽ എ. അഡ്വ: കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. എക്സെസ് ഡപ്യൂട്ടീ കമ്മീഷണർ അബു എബ്രഹാം, വിമുക്തി മാനേജർ ബെഞ്ചമിൻ, എൻ.ജി.ഒ യൂണിയൻ […]

ഇ. പത്മനാഭൻ ദിനം 

കേരളാ എൻ.ജി.ഒ യൂണിയന്റെ സ്ഥാപക നേതാവായ സ. ഇ പത്മാനാഭന്റ 32 മത് ചരമദിനം വിപുലമായ പരിപാടികളോടെ സംസ്ഥാന വ്യാപകമായി കേരള എൻ.ജി.ഒ യൂണിയന്റ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. യൂണിയന്റെ എല്ലാ ഏരിയാ കേന്ദ്രങ്ങളലും രാവിലെ യൂണിയന്റെ പതാക ഉയർത്തുകയും ജില്ലാ കേന്ദ്രങ്ങളിൽ ഫെഡറലിസവും സംസ്ഥാന ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ പ്രഭാഷണവും അനുസ്മരണ പ്രഭാഷണവും നടന്നു. കോഴിക്കോട് ജില്ലയിൽ പത്ത് ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തുകയും എൻ ജി.ഒ യൂണിയൻ ഹാളിൽ ഫെഡറിലിസവും സംസ്ഥാന ഭരണനിർവ്വഹണവും […]