Kerala NGO Union

ഔഷധസസ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനം

പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഏറ്റെടുത്തുകൊണ്ട് കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി ഒരുക്കിയ ഔഷധസസ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനം വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ബഹുമാനപ്പെട്ട വർക്കല എംഎൽഎ വി.ജോയി നിർവ്വഹിച്ചു . യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ്, ഡോ. ഗണേഷ് ബാബു എസ് സിഎംഒ ജില്ലാ ആയുർവേദ ആശുപത്രി വർക്കല എന്നിവർ ആശംസ അർപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പി സുനിൽകുമാർ ജില്ലാസെക്രട്ടറി കെ എ . ബിജുരാജ്, ജില്ലാ പ്രസിഡൻറ് കെ […]

പരിസ്ഥിതി ദിനാചരണവും ഔഷധത്തോട്ട നിർമാണവും

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ സ്ഥാപനങ്ങളിൾ ശുചീകരണ പ്രവർത്തനങ്ങളും ഔഷധത്തോട്ട നിർമ്മാണവും നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന പരിസര ശുചീകരണവും ഔഷധസസ്യവിതരണവും ബഹുമാനപ്പെട്ട എം എൽ എ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ഡി.എം ഒ ഡോ.ജോസ് ഡിക്രൂസ്, ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ്, പ്രസിഡൻ്റ് കെ.എം സക്കീർ എന്നിവർ സംസാരിച്ചു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടന്ന […]

ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ / ഡിവിഷൻ ഓഫീസുകളുടെ മുന്നിൽ പ്രകടനം

മിനി സ്റ്റീരിയൽ , ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക. അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികകൾക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക. താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ.ജി.ഒ. യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി ഐ.ഡി.ആർ.ബി. യിൽ നടത്തിയ പ്രകടനത്തെ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സഖാവ് കെ.പി.സുനിൽകുമാർ അഭിസംഭോധന ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ് സ്വാഗതം പറഞ്ഞു. സംസ്ഥാന […]

അഖിലേന്ത്യാ പ്രതിഷേധം ദിനം

ജീവനക്കാരും, അധ്യാപകരും അഖിലേന്ത്യാ പ്രതിഷേധം ദിനം ആചരിച്ചു.                     പി.എഫ്.ആർ.ഡി.എ  നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, കരാർ-പുറം കരാർ നിയമനം അവസാനിപ്പിക്കുക,, പൊതുമേഖലാ സ്വകാര്യവൽക്കാരണവും, സേവന മേഖലാ പിന്മാറ്റവും അവസാനിപ്പിക്കുക, ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക,  ജീവനക്കാർക്ക് ട്രേഡ് യൂണിയൻ, ജനാധിപത്യ അവകാശങ്ങൾ ഉറപ്പു വരുത്തുക, ഭരണഘടനയുടെ ആർട്ടിക്കിൾ 310,311(2), എ, ബി, സി വകുപ്പുകൾ റദ്ദാക്കുക, ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, […]

വർക്കല ഏരിയ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം

*കേരള എൻജിഒ യൂണിയൻ വർക്കല ഏരിയ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം നടത്തി.*  ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കുന്ന കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയിലെ വർക്കല ഏര്യയിലെ സംഘടനാ പ്രവർത്തനങ്ങൾക്കും വർഗ ബഹുജന പ്രവർത്തനങ്ങൾക്കും കൂടുതൽ കരുത്താർജ്ജിക്കുന്ന സാഹചര്യം ഒരുക്കികൊണ്ട് ഏരിയാ കമ്മിറ്റിക്ക് വേണ്ടി ഓഫീസ് മന്ദിരം നിർമ്മിക്കുന്നതിന് തീരുമാനിച്ചു. വർക്കലയിൽ മന്ദിരത്തിൻ്റെ ശിലാസ്ഥാപനം കേരള എൻജിഒ യൂണിയൻ  ജനറൽ സെക്രട്ടറി എം എ അജിത് കുമാർ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡൻറ് […]

ജില്ലാ കൗൺസിൽ യോഗം

ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക ,ജന വിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്ന 58-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പരിപാടി പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മെയ് 26ന് സംസ്ഥാന ജീവനക്കാർ നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ  എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. കൗൺസിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ‘ശശിധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി സന്തോഷ്  58 ആം സംസ്ഥാന സമ്മേളന തീരുമാനങ്ങൾ […]

കെ.പി.എ.സി ലളിതയെ  അനുസ്മരിച്ചു

കെ.പി.എ.സി ലളിതയെ   എൻ.ജി.ഒ യൂണിയൻ അനുസ്മരിച്ചു അന്തരിച്ച പ്രമുഖ അഭിനയത്രി ശ്രീമതി കെ.പി.എ.സി ലളിതയെ എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ കലാ സാംസ്കാരിക വിഭാഗമായ സംഘ സംസ്കാര അനുസ്മരിച്ചു.  മുൻ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എം.എ.ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കലയോടൊപ്പം സമൂഹത്തോടും  പ്രതിബദ്ധ്തയുള്ള  കലാകാരിയാരുന്നു ലളിതയെന്ന്  പ്രഭാഷണത്തിൽ അനുസ്മരിച്ചു.യോഗത്തിൽ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് സംസാരിച്ചു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുനിൽകുമാർ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് കെ.എം.സക്കീർ അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് […]

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്  അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്  അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി സമ്പന്നനെ അതിസമ്പന്നനാക്കുകയും, ദരിദ്രനെ കൂടുതൽ ദരിദ്രനാക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ചത്.കോവിഡ്  മഹാമാരി മൂലം തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ, വർധിച്ചുവരുന്ന അസമത്വവും കൊടിയ ദാരിദ്ര്യവും, രൂക്ഷമായ തൊഴിലില്ലായ്മയും, വിലക്കയറ്റവും പരിഹരിക്കാൻ നിർദ്ദേശങ്ങൾ ഒന്നുമില്ലാത്ത കേന്ദ്ര ബജറ്റ് ഊന്നൽ നൽകുന്നത് കോർപ്പറേറ്റ്വൽക്കരണത്തിനും, ദേശീയ ആസ്തികൾ വിറ്റഴിക്കുന്നതിനുമാണ്.  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്സിഡികളും ആരോഗ്യ ഗ്രാമീണ […]

വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം

വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് എഫ്. എസ്. ഇ. ടി.ഒ യുടെ ഐക്യദാർഢ്യം   രാജ്യത്തെ വൈദ്യുതിമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വൈദ്യുതി നിയമഭേദഗതി 2021 ബിൽ കൊണ്ടുവന്നത്. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ സംരംഭകരെ അനുവദിക്കാമെന്നും അതിനവർക്ക് ലൈസൻസ് വേണ്ട എന്നുമാണ് ബില്ലിൽ പ്രധാനമായും വ്യവസ്ഥ ചെയ്യുന്നത്. വൈദ്യുതി വിതരണ രംഗത്ത് എല്ലാ സർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി കോർപ്പറേറ്റ് വൽക്കരണത്തിന് വഴിയൊരുക്കുകയാണ്. പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ […]