കേരള എന്‍ജിഒ യൂണിയന്‍ – പാലക്കാട് ജില്ലാ സമ്മേളനം കെ. മഹേഷ് പ്രസിഡന്റ്; കെ. സന്തോഷ് കുമാര്‍ സെക്രട്ടറി
പാലക്കാട്: താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേർന്ന കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല അറുപത്തിയൊന്നാം സമ്മേളനം ജില്ലാ പ്രസിഡന്റായി കെ. മഹേഷിനേയും, ജില്ലാ സെക്രട്ടറിയായി കെ സന്തോഷ് കുമാറിനേയും തെരഞ്ഞെടുത്തു. എം.പ്രസാദാണ് ജില്ല ട്രഷറര്‍. വൈസ് പ്രസിഡന്റ്മാരായി ജി.ജിഷ, ടി.പി.സന്ദീപ് എന്നിവരേയും, ജോയിന്റ് സെക്രട്ടറമാരായി ബി.രാജേഷ്, എസ്. കൃഷ്ണനുണ്ണി എന്നിവരേയും ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ. പ്രവീൺകുമാർ, മനോജ് വി, കെ. ഇന്ദിരദേവി, കെ. പി. ബിന്ദു, പി.എം. ബിജു, സി.ശിവദാസ്, സി.മുഹമ്മദ് റഷീദ്, പി.കെ.രാമദാസ്, ബി.മോഹന്‍ദാസ്, ടി.രാധാകൃഷ്ണന്‍ […]
കേരള എന്‍ജിഒ യൂണിയന്‍ – പാലക്കാട് ജില്ലാ സമ്മേളനം
കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പോരട്ടങ്ങളിൽ അണിനിരക്കുക; കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അണിചേരുക – കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട്: 16 മാർച്ച് 2024 കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല സമ്മേളനം താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേർന്നു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡന്റ് എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. മഹേഷ് അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ എം.പ്രസാദ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.സുരേഷ് […]
കേരളത്തിന്‍റെ അവകാശപോരാട്ടത്തിന് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഐക്യദാര്‍ഢ്യം
കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം നല്‍കാതെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെയും ഭരണഘടന ഉറപ്പു നല്‍കുന്ന ഫെഡറലിസം സംരക്ഷിക്കുന്നതിനും കേരള മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പാര്‍ലമെന്‍റംഗങ്ങളും രാജ്യതലസ്ഥാനത്ത് നടത്തിയ ഐതിഹാസിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 1000 കേന്ദ്രങ്ങളില്‍ ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പ്രകടനം നടത്തി. സംസ്ഥാനങ്ങളുടെ ഭരണനിര്‍വ്വഹണ പ്രക്രിയയിലും ധനവിനിയോഗത്തിലും കൈകടത്താനും അതുവഴി ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കാനുമുള്ള കേന്ദ്രത്തിന്‍റെ നീക്കങ്ങള്‍ക്കെതിരെയാണ് ഡല്‍ഹിയില്‍ സമരം സംഘടിപ്പിച്ചിട്ടുള്ളത്. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഏരിയാ സമ്മേളനങ്ങൾ 2024 ഫെബ്രുവരി 1-18
എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ 11 ഏരിയ സമ്മേളനങ്ങളും പൂർത്തിയായി. ജീവനക്കാരുടെ വമ്പിച്ച പങ്കാളിത്തമാണ് എല്ലാ സമ്മേളനങ്ങളിലും ദൃശ്യമായത്. ഇത്തവണ പൊതു അവധി ദിനങ്ങളിൽ 5 ഏരിയകളുടെ സമ്മേളനങ്ങൾ നടന്നു. അതിശയപ്പെടുത്തുന്ന പങ്കാളിത്തമാണ് 5 ലും ഉണ്ടായത്.
jilla sammelanam
56th jilla conferance at kattakada
കോട്ടാംപാറ ട്രൈബൽ കോളനിയിലെ കുട്ടികൾക്ക് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ പോഷകാഹാര വിതരണ പദ്ധതി ആരംഭിച്ചു
അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ കൊക്കാത്തോട് കോട്ടാംപാറ ആദിവാസി കോളനിയിലെ കുട്ടികൾക്ക് എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ നടത്തുന്ന പോഷകാഹാര വിതരണ പദ്ധതി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡൻ്റ് എസ്.ബിനു അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ദിവസേന പോഷകാഹാരം പാകം ചെയ്ത് നല്കുന്ന പദ്ധതി യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായായുള്ള സാന്ത്വന പ്രവർത്തനമായാണ് നടപ്പിലാക്കുന്നത്.കുട്ടികളുടെ പോഷകാഹാര ലഭ്യത ഉറപ്പാക്കി മികച്ച ആരോഗ്യമുള്ളവരാക്കി അവരെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി […]
ഏരിയ സമ്മേളനങ്ങൾ
കേരള എൻജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിനു മുന്നോടിയായി 141 ഏരിയ സമ്മേളനങ്ങളും ഫെബ്രുവരി 15 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ചേർന്നു. രാവിലെ 9 മണിക്ക് തുടങ്ങി അരദിവസമായാണ് സമ്മേളനങ്ങൾ നിശ്ചയിച്ചിരുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റം വരുത്തുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സമ്മേളന കാലം മുതൽ നിശ്ചിത എണ്ണം സമ്മേളനങ്ങൾ അവധി ദിവസം നടത്തണമെന്ന് സംഘടന തീരുമാനിച്ചിരുന്നു. ഇക്കൊല്ലം 40% സമ്മേളനങ്ങളെങ്കിലും അവധി ദിവസം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ -__ […]
ജനപക്ഷ സംസ്ഥാന ബജറ്റിന് അഭിവാദ്യങ്ങൾ
വെല്ലുവിളികൾക്കിടയിലും മുന്നേറ്റം സാധ്യമാക്കുന്ന സംസ്ഥാന ബഡ്ജറ്റിനെ അഭിവാദ്യം അർപ്പിച്ചുകൊണ്ട് സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ റ്റി ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ സർക്കാർ ഓഫീസുകൾക്ക് മുന്നിലും വിദ്യാലയങ്ങൾക്ക് മുന്നിലും അഭിവാദ്യ പ്രകടനങ്ങൾ നടത്തി. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് എഫ് സി റ്റി ഒ ജില്ലാ സെക്രട്ടറി ഈ നന്ദകുമാർ, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ, കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് […]
റവന്യൂ വകുപ്പ് – എൻ ജി ഒ യൂണിയൻ പ്രകടനം 20-01-2023
വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുനസംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വതന്ത്ര വില്ലേജുകളാക്കുക, വകുപ്പുകളിലെ പൊതുജന സമ്പർക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക, പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക, ജില്ലയ്ക്കകത്തുള്ള പൊതു സ്ഥലംമാറ്റത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിലും താലൂക്ക് […]
റവന്യൂ വകുപ്പ് – എന്‍ ജി ഒ യൂണിയൻ പ്രകടനം
വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുനസംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വതന്ത്ര വില്ലേജുകളാക്കുക, വകുപ്പുകളിലെ പൊതുജന സമ്പർക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക, പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക, ജില്ലയ്ക്കകത്തുള്ള പൊതു സ്ഥലംമാറ്റത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിലും താലൂക്ക് […]