സംസ്ഥാനത്തിൻ്റെ നികുതി വരുമാനത്തിന് വലിയ സംഭാവന നൽകുന്ന വകുപ്പാണ് ചരക്ക് സേവന നികുതി വകുപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വകുപ്പിനെ ഇല്ലാതാക്കുന്നതിനു പകരം ശക്തിപ്പെടുത്തുന്ന നടപടികളാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. വകുപ്പിൻ്റെ ആധുനിക വൽക്കരണവും ജീവനക്കാരുടെ പുനർവിന്യാസവും സർക്കാർ ലക്ഷ്യങ്ങളാണ്. അത്തരം നടപടികൾ ഊർജ്ജിതമാക്കി വകുപ്പിനെ ശാക്തീകരിക്കേണ്ടതുണ്ട്
വിവിധ തസ്തികകളിലായി നൂറ്റിത്തൊണ്ണൂറോളം പേരുടെ പ്രൊമോഷന് നടക്കാനുണ്ട്. അടിയന്തിരമായി ഈ പ്രൊമോഷന് നടപ്പിലാക്കണം.
കേരളത്തിൽ സ്ഥലം മാറ്റങ്ങൾക്ക് പൊതു മാനദണ്ഡം എന്നത് സർക്കാർ നയമാണ്. എന്നാൽ ജിഎസ്ടി വകുപ്പിൽ പൊതു സ്ഥലംമാറ്റം ഇനിയും പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കിയിട്ടില്ല. വകുപ്പിൽ സ്ഥലം മാറ്റങ്ങൾക്ക് പൊതു മാനദണ്ഡം രൂപീകരിക്കണം. വകുപ്പിലെ ടൈപ്പിസ്റ്റുമാരുടെ പ്രമോഷന് നിരവധി തടസ്സവാദങ്ങൾ ഉന്നയിക്കുന്നു. അത് പരിഹരിച്ച് ടൈപ്പിസ്റ്റുമാരുടെ സ്ഥാനക്കയറ്റം നടപ്പിലാക്കണം.