വിശേഷാൽ ചട്ടം അംഗീകരിച്ച് തദ്ദേശ സ്വയം ഭരണ പൊതു സർവീസ് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു മുന്നിലും FSETO യുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റി അംഗം എൽ.മാഗി, കെ.എസ്.ടി.എ.സംസ്ഥാന വൈ:പ്രസിഡന്റ് കെ.വി.ബെന്നി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡയന്യൂസ് തോമസ്, എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു, കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ,സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, പ്രസിഡന്റ് കെ.എസ്.ഷാനിൽ, ജോ.സെക്രട്ടറി എസ്.ഉദയൻ, വൈ: പ്രസിഡന്റ് എൻ.ബി.മനോജ്, FSETO കുന്നത്തു നാട് താലൂക്ക് പ്രസിഡന്റ് എം.എ.വേണു. കെ.എം.സി.എസ്.യു. സംസ്ഥാന കമ്മിറ്റിയംഗം ആർ.സാജൻ എന്നിവർ സംസാരിച്ചു.