ഇന്ത്യൻ സൈന്യത്തെ കരാർവത്ക്കരിക്കുന്ന അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് FSETO നേത്യത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. സിവിൽ സ്റ്റേഷൻ പോർട്ടികോയിൽ നടത്തിയ പ്രതിഷേധ പ്രകടനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. കെ മഹേഷ് ഉദ്ഘാടനം ചെയ്തു. FSETO താലൂക്ക് പ്രസിഡൻ്റ് സ. വി പി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ.വി ഉണ്ണികൃഷ്ണൻ, KGOA ജില്ലാ സെക്രട്ടറി സ. കെ ആർ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം സ. പി സെയ്തലവി, NGO യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. സുകു കൃഷ്ണൻ ടി, സ. എൻ വിശ്വംഭരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ. ജി സുധാകരൻ, സ പി.കെ രാമദാസ്, സ. ആർ സജിത്ത്, സ. ബി മോഹൻദാസ്, സ. സുരേഷ് എന്നിവർ സംസാരിച്ചു. FSETO താലൂക്ക് സെക്രട്ടറി സ. എ സിദ്ധാർത്ഥൻ സ്വാഗതവും, KMCSU ജില്ലാ സെക്രട്ടറി സ. എ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
ചിറ്റൂരിൽ പ്രവീൺകുമാർ(NGOU) ഉദ്ഘാടനം ചെയ്തു. ആർ മുരളീധരൻ (NGOU), മനു ചന്ദ്രൻ (KSTA), എം.കെ അജിത് കുമാർ (KGOA), മണികണ്ഠൻ എന്നിവർ സംസാരിച്ചു.
മണ്ണാർക്കാട് ശ്രീ. മുഹമ്മദ് റഷീദ് പി (NGOU) ഉദ്ഘാടനം ചെയ്തു.
ആലത്തൂരിൽ ജി ജിഷ(NGOU) ഉദ്ഘാടനം ചെയ്തു. ജഗദീഷ് (KSTA) സംസാരിച്ചു.
പട്ടാമ്പിയിൽ പി മനോജ് (NGOU) ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ (KGOA), ഉണ്ണികൃഷ്ണൻ (NGOU) എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലത്ത് കെ പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിനോദ് കുമാർ, സി ശിവദാസ്, സുധീഷ് മോഹൻ എന്നിവർ സംസാരിച്ചു.