സൈന്യത്തിലും കരാർവത്കരണം നടത്തുന്ന അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് FSETO എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. 8 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ കെ.എസ്.ടി.എ.സംസ്ഥാന വൈ:പ്രസിഡന്റ് കെ.വി.ബെന്നി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ,FSETO ജില്ലാ സെക്രട്ടറി ജോഷി പോൾ,കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ,സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു,ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ,കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ.ബോബി പോൾ, എ.കെ.ജി.സി.ടി.സംസ്ഥാന സെക്രട്ടറി സന്തോഷ് ടി.വർഗ്ഗീസ്, കെ.എസ്.ടി.എ. ജില്ലാ ജോ.സെക്രട്ടറി പി.എം.ഷൈനി എന്നിവർ സംസാരിച്ചു.