സൈനിക മേഖലയിലെ നിയമനങ്ങൾ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കുക- FSET0 പ്രകടനം നടത്തി*
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന എന്‍.ഡി.എ. സർക്കാർ രാജ്യത്തിൻ്റെ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യവല്‍ക്കരണവും കരാർ നിയമനങ്ങളും വ്യാപകമാക്കിയിരിക്കുകയാണ്. തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കി സൈനിക രംഗത്ത് കരാർവൽക്കരണം നടപ്പിലാക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും FSETO നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
അയ്യന്തോൾ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം കേരള എന്‍.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി. പ്രഫുൽ ഉദ്ഘാടനം ചെയ്തു.