അഗ്നിപഥ് പദ്ധതി പിൻവലിക്കുക,
ജീവനക്കാരും അദ്ധ്യാപകരും. പ്രകടനം നടത്തി
രാജ്യസുരക്ഷയെ ബാധിക്കുന്നതും സൈന്യത്തെ കരാർവത്കരിക്കുന്നതുമായ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അദ്ധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. ആഗോളവത്കരണ നവലിബറൽ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവത്കരിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. സ്ഥിരവും സുരക്ഷിതവും നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതുമായ തൊഴിൽ രീതി അവസാനിപ്പിച്ച് തൊഴിൽ നിയമ ഭേദഗതിയിലൂടെ നിശ്ചിതകാല തൊഴിൽ സമ്പ്രദായം രാജ്യത്ത് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് സൈന്യത്തെ പോലും കരാർവത്കരിക്കുന്ന കേന്ദ്രസർക്കാർ നടപടി.
ഇതിനെതിരെ കൊല്ലം സിവിൽ സ്റ്റേഷൻ ചുറ്റി നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജി.കെ. ഹരികുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് എ. മിനിമോൾ, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ്, എഫ്.എസ്.ഇ.റ്റി.ഒ. താലൂക്ക് സെക്രട്ടറി എസ്. ഷാഹിർ എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ, പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, കുന്നത്തൂരിൽ എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി എൻ. രതീഷ്, പത്തനാപുരത്ത് എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറി റ്റി.എം. മുഹമ്മദ് ഇസ്മയിൽ എന്നിവർ വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.ആർ. സോണി, കെ.എസ്.റ്റി.എ. സംസ്ഥാന കമ്മിറ്റി അംഗം ആർ.ബി. ഷൈലേഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി അശോകൻ, എഫ്.എസ്.ഇ.റ്റി.ഒ. കൊട്ടാരക്കര താലൂക്ക് സെക്രട്ടറി മധു, പത്തനാപുരം മേഖലാ പ്രസിഡന്റ് മധുസൂദനൻ, കെ.ജി.ഒ.എ. ഏരിയാ സെക്രട്ടറി സുദർശനൻ, കെ.ജി.എൻ.എ. ജില്ലാ സെക്രട്ടറി സുബീഷ്, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.