രാജ്യ സുരക്ഷ അപകടരമാവുന്ന വിധത്തിൽ ഇന്ത്യൻ സൈന്യത്തെ കരാർ വൽക്കരിക്കുന്ന കേന്ദ്ര  സർക്കാറിന്റെ അഗ്‌നി പഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരന്നയോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി രാജീവൻ , KGOA ജില്ലാ ജോസെക്രട്ടറി ടി.ശശികുമാർ ,എൻ.ജി.ഒ യൂനിയൻ ജില്ലാ സെക്രട്ടറി കെ.പി.രാജേഷ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സിന്ധുരാജൻ, അനൂപ് തോമസ് എന്നിവർ സംസാരിച്ചു. വടകരയിൽ എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. സജിത്ത്കുമാർ , KSTA , ജില്ലാ വൈസ് പ്രസിഡൻറ് വി.വി വിനോദ് എന്നിവരും കൊയിലാണ്ടിയിൽ കെ.ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ, എക്സ്. കൃസ്റ്റി ദാസ് എന്നിവർ സംസാരിച്ചു. താമരശ്ശേരിയിൽ നടന്ന പ്രകടനത്തിലും വിശദീകരണ യോഗത്തിലും എൻ. ലിനീഷ്, കെ.എസ്.ടി എ ജില്ലാ എക്സിക്യുട്ടീവ് അംഗം ബെന്നി മാസ്റ്റർ എന്നിവർ സംസാരിച്ചു.