സൈന്യത്തെ കരാർവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ  അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി.
കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ നടന്ന പ്രതിഷേധയോഗം കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡണ്ട് പി.വി.പ്രദീപൻ അദ്ധ്യക്ഷനായിരുന്നു.. ഡോ : ഇ.വി.സുധീർ, കെ.പ്രകാശൻ, എ.രതീശൻ, എ.എം.സുഷമ, എൻ.സുരേന്ദ്രൻ, കെ.ശശീന്ദ്രൻ എ.വി.മനോജ് കുമാർ, എന്നിവർ സംസാരിച്ചു..
 പയ്യന്നൂരിൽ   സീബബാലൻ ഉദ്ഘാടനം ചെയതു.. പി.വി.സുരേന്ദ്രൻ, എം.അനീഷ് കുമാർ, ടി.പി.സോമനാഥൻ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പ് സിവിൽ സ്റ്റേഷനിൽ കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി ടി.ഒ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.. ഇ.കെ.വിനോദൻ മാസ്റ്റർ, ടി.സന്തോഷ് കുമാർ, കെ.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
 തലശ്ശേരിയിൽ കെ.എം.സി.എസ്.യു ജില്ലാ സെക്രട്ടറി കെ സുധീർ ഉദ്ഘാടനം ചെയ്തു.ടി.എം.സുരേഷ് കുമാർ, കെ.സഹീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ കെ.രതീശൻ, ശ്രീജിത്ത്, പി.എ.ലനിഷ്, കെ.രാജേഷ് എന്നിവർ സംസാരിച്ചു