സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിമുക്ത കേരളം ക്യാമ്പയിന്‍റെ ഭാഗമായി  അദ്ധ്യാപക സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പത്തനംതിട്ട കളക്ട്രേറ്റ് അങ്കണത്തില്‍ നടന്ന യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതാകുമാരി ആശംസകള്‍ നേര്‍ന്നു. റിട്ട. ഡി.വൈ.എസ്.പി. വി. കുട്ടപ്പന്‍  ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഡോ. കെ.പി. കൃഷ്ണന്‍കുട്ടി ലഹരി വിരുദ്ധ  പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. യോഗത്തില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. വി. സുരേഷ്കുമാര്‍ സംബന്ധിച്ചു. യോഗത്തിന് എഫ്.എസ്.ഇ.ടി .ഒ. ജില്ലാ പ്രസിഡണ്ട്  പി. കെ.പ്രസന്നന്‍ അദ്ധ്യക്ഷനായി.എഫ്.എസ്.ഇ.ടി .ഒ. ജില്ലാ ഡി സുഗതന്‍ സ്വാഗതവും കെ.ജി.ഒ.എ. ജില്ലാ വൈസ് പ്രസിഡന്‍റ്  പി. അജിത് നന്ദിയും പറഞ്ഞു.