കേരള എൻജിനീയർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും സർഗ്ഗ വേദി ജില്ലാ കലാകായിക സമിതിയുടെയും നേതൃത്വത്തിൽ അന്ധവിശ്വാസം അനാചാരം സാമൂഹ്യ പ്രതിരോധം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു യോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അശോകൻ ചെരുവിൽ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ നവീന മുഖം അട്ടിമറിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിരോധം കുടുംബങ്ങളിൽ നിന്ന് ഉയർന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ
യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, ജില്ലാ പ്രസിഡണ്ട് പി വരദൻ
സർഗ്ഗവേദി കലാകായിക സമിതി കൺവീനർ എം കെ ബാബു, ജില്ലാ വൈസ് പ്രസിഡൻ്റ് ആർ എൽ സിന്ധു, ജോ സെക്രട്ടറി പി ജി കൃഷ്ണകുമാർ, ജില്ലാ ട്രഷറർ ഒ പി ബിജോയ് തുടങ്ങിയവർ സംബദ്ധിച്ചു.