അവധി

അവധികളുടെ പരിവര്‍ത്തനം
ഈ ഘട്ടങ്ങളില്‍  പറഞ്ഞിരിക്കുന്ന ഏത് തരം അവധിയും ആദ്യ അവധി അനുവദിച്ച സമയം ജീവനക്കാരന് അര്‍ഹതയുണ്ടായിരുന്നെങ്കില്‍‍ അവധി അനുവദിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റേതുതരം അവധിയായാലും മുന്‍കാല പ്രാബല്യത്തോടെ പരിവര്‍ത്തനം ചെയ്യാനാവുന്നതാണ്. എന്നാല്‍ ആര്‍ജ്ജിതാവധി മറ്റൊരു തരം അവധിയായും പരിവര്‍ത്തനം ചെയ്യാന്‍ പാടില്ല.

അവധിക്കുള്ള അര്‍ഹത
അവധിക്കുള്ള അര്‍ഹത തീരുമാനിക്കുന്നത് അവധിയിയില്‍ പ്രവേശിക്കുന്ന തീയതിയിലുള്ള അര്‍ഹതയുടെ അടിസ്ഥാനത്തിലാണ്.