അവശ്യ വസ്തുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജി എസ് ടി നിരക്ക് പിന്‍വലിക്കുക, വിലക്കയറ്റം തടയുക – FSETOപ്രതിഷേധം
ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി നിരക്ക് പിൻവലിക്കുക – വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ അധ്യാപകരും –ജീവനക്കാരും പ്രകടനവും പൊതുയോഗവും നടത്തി. ജില്ലയിൽ കളക്ട്രേറ്റിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു.