അവശ്യ വസ്തുക്കൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ GST നിരക്ക് പിൻവലിക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച്  ജില്ലാ താലൂക്ക്  കേന്ദ്രങ്ങളിൽ FSETO നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും KGOA സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി.സി ഷജീഷ് കുമാർ , ജില്ലാ പ്രസിഡന്റ് വി.പി രാജീവൻ , എൻ. ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.രാജേഷ്. എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി താലൂക്ക് ഓഫീസിൽ എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജിതേഷ് ശ്രീധർ, വടകര താലൂക്ക് ഓഫീസിൽ എഫ് എസ് ഇ ടി ഒ വടകര താലൂക്ക് സെക്രട്ടറി ടി. സജിത്ത്കുമാർ , പി.കെ ഹനീഷ്, താമരശ്ശേരിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാജേഷ് , കെ.ഷൈജ ടീച്ചർ എന്നിവരും സംസാരിച്ചു.