പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവ്വീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, വിലക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവനക്കാരും അദ്ധ്യാ പകരും രാജ്ഭവനിലേക്കും / കണ്ണൂർ ജില്ലയിൽ ഹെഡ് പോസ്റ്റോഫീസിനു മുന്നിലേക്കും മാർച്ചും ധർണ്ണയും നടത്തി. കണ്ണൂർ കലക്ടറേറ്റ് പരിസരത്തു നിന്നും രാവിലെ 11 ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റോ ഫീസിനു മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ്ണ കെ.എസ്.ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി. വിനോദ് മാസ്റ്റർ ഉൽഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും പി.വി.പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷതയും വഹിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി ഏലിയാമ്മ, ഡോ. ഇ.വി.സുധീർ , എ.കെ.ബീന ടീച്ചർ, കെ.ബാബു, ടി.ടി. ഖമറു സമൻ , എ.വി. മനോജ് കുമാർ , അശ്രഫ് ചെമ്പിലായി തുടങ്ങി വിവിധ സർവ്വീസ് സംഘടന നേതാക്കൾ സംസാരിച്ചു.