ആ ർ.എസ്.എസ് തലവനെ അദ്ദേഹത്തിൻ്റെ താമസ സ്ഥലത്ത് ചെന്ന് കണ്ടതിലൂടെ കേരള ഗവർണർ താൻ കാത്തു സംരക്ഷിക്കേണ്ട ഭരണഘടനയുടെ വിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തിയെന്ന് ശ്രീ. എൻ എൻ കൃഷ്ണദാസ്. ഇ പത്മനാഭൻ ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.യൂണിയൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ, സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ജനാധിപത്യത്തെ തന്നെ അപമാനിക്കുകയാണ് ഗവർണർ. ഈ വെല്ലുവിളിക്ക് മുന്നിൽ കേരളം പതറില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തുല്യ നില നിൽപ്പുള്ള ഭരണഘടനാ സംവിധാനമായിരിക്കെ, രാജ്യം ഭരിക്കുന്ന സർക്കാർ, സംസ്ഥാനങ്ങളുടെ അധികാരം ദുർബലമാക്കുകയാണ്. ഇതിനെതിരെ സമരം മുഖ്യമാണ്.
രാവിലെ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി, ഇ.പി അനുസ്മരണം നടത്തിയ ശേഷമാണ് ജില്ലാ കേന്ദ്രത്തിൽ അനുസ്മരണ സമ്മേളനം ചേർന്നത്.
യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.പി.സന്തോഷ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ഇ. മുഹമ്മദ് ബഷീർ, സ. കെ. മഹേഷ്, KSTA ജില്ലാ സെക്രട്ടറി സ. M R മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സ. കെ.സന്തോഷ് കുമാർ സ്വാഗതവും, ജില്ലാ ട്രഷറർ സ. എം പ്രസാദ് നന്ദിയും പറഞ്ഞു.
കാലത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ, യൂണിയൻ ജില്ലാ സെക്രട്ടറി പതാക ഉയർത്തി. സിവിൽ സ്റ്റേഷനിൽ പ്രസിഡൻ്റ് P K രാമദാസ് പതാക ഉയർത്തുകയും, സെക്രട്ടറി ആർ സജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഫോർട്ട് ഏരിയയിൽ പ്രസിഡൻ്റ് സ. സുരേഷ് കുമാർ പതാക ഉയർത്തി, സെക്രട്ടറി സ. മോഹൻദാസ് ബി പ്രഭാഷണം നടത്തി. ടൗൺ ഏരിയയിൽ പ്രസിഡൻ്റ് സ. ആർ സ്മിതൻ പതാക ഉയർത്തി, സെക്രട്ടറി സ.എ.കെ മുരുകദാസ് പ്രഭാഷണം നടത്തി. മലമ്പുഴയിൽ പ്രസിഡൻ്റ് സ. അനിൽ പതാക ഉയർത്തി, സെക്രട്ടറി സ. സഹദേവൻ സംസാരിച്ചു. ചിറ്റൂരിൽ പ്രസിഡൻ്റ് സ.ഉണ്ണികൃഷ്ണൻ പതാക ഉയർത്തി, സെക്രട്ടറി സ. ജോൺസൺ എൽ സംസാരിച്ചു. പട്ടാമ്പിയിൽ പ്രസിഡൻ്റ് സ. വിപിൻ രാജ് പതാക ഉയർത്തി, സെക്രട്ടറി സ. ഉണ്ണികൃഷ്ണൻ സംസാരിച്ചു. ഒറ്റപ്പാലത്ത് പ്രസിഡൻ്റ് സ. സുധീഷ് മോഹൻ പതാക ഉയർത്തി, സെക്രട്ടറി സ. ശിവദാസ് സംസാരിച്ചു. ശ്രീകൃഷ്ണപുരത്ത് പ്രസിഡൻ്റ് മുഹമ്മദ് താജുദ്ദീൻ പതാക ഉയർത്തി, സെക്രട്ടറി സ. അജയകുമാർ സംസാരിച്ചു. മണ്ണാർക്കാട് പ്രസിഡൻ്റ് അനിതകുമാരി പി പതാക ഉയർത്തി, സെക്രട്ടറി മുഹമ്മദ് റഷീദ് സംസാരിച്ചു. കൊല്ലങ്കോട് പ്രസിഡൻ്റ് ശിവദാസ് പതാക ഉയർത്തി, സെക്രട്ടറി രാധാകൃഷ്ണൻ സംസാരിച്ചു.