കേരളാ എൻ.ജി.ഒ യൂണിയന്റെ സ്ഥാപക നേതാവായ സ. ഇ പത്മാനാഭന്റ 32 മത് ചരമദിനം വിപുലമായ പരിപാടികളോടെ സംസ്ഥാന വ്യാപകമായി കേരള എൻ.ജി.ഒ യൂണിയന്റ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. യൂണിയന്റെ എല്ലാ ഏരിയാ കേന്ദ്രങ്ങളലും രാവിലെ യൂണിയന്റെ പതാക ഉയർത്തുകയും ജില്ലാ കേന്ദ്രങ്ങളിൽ ഫെഡറലിസവും സംസ്ഥാന ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ പ്രഭാഷണവും അനുസ്മരണ പ്രഭാഷണവും നടന്നു.
കോഴിക്കോട് ജില്ലയിൽ പത്ത് ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തുകയും എൻ ജി.ഒ യൂണിയൻ ഹാളിൽ ഫെഡറിലിസവും സംസ്ഥാന ഭരണനിർവ്വഹണവും എന്ന വിഷയത്തിൽ കേളുവേട്ടൻ പഠന ഗവേണ കേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി. എൻ. ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ അനുസ്മരണ പ്രഭാഷണവും നടത്തി. എൻ.ജി യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി രാജേഷ് സ്വാഗതവും, ട്രഷറർ വി. സാഹിർ നന്ദിയും പറഞ്ഞു.