സർക്കാർ ജീവനക്കാരുടെ സമരസംഘടനായ കേരള എൻ ജി ഒ യൂണിയൻ്റെ സ്ഥാപക നേതാവയ സ ഇ പത്മനാഭൻ ഓർമ്മയായിട്ട് 32 വർഷം തികയുന്ന സെപ്തംബർ 18 ന് ഇ പി അനുസ്മരണം വിവിധ പരിപാടികളോടെ ജില്ലയിൽ സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് എല്ലാ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ കേന്ദ്രത്തിൽ രാവിലെ 11 മണിക്ക് അനുസ്മരണത്തോടനുബദ്ധിച്ച് ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും എന്ന വിഷയത്തിൽ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽസെക്രട്ടറി കെ വി അബ്ദുൽ ഖാദർ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബി അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി വരദൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ സ്വാഗതം ആശംസിച്ചു.