ഇ പദ്മനാഭൻ അനുസ്മരണം
: കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാവും, മുൻ എംഎൽഎയുമായിരുന്ന ഇ പദ്മനാഭൻ അന്തരിച്ചിട്ട് 32 വർഷം പൂർത്തിയായി. 1990 സെപ്റ്റംബർ 18-ന് ഡൽഹിയിൽ നടന്ന വർഗീയ വിരുദ്ധ സെമിനാറിൽ പങ്കെടുക്കവേയാണ് സഖാവ് വിടവാങ്ങിയത്. രാജ്യത്ത് സംഘപരിവാർ നേതൃത്വത്തിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് നവലിബറൽ നയങ്ങൾ അതിതീവ്രമായി നടപ്പാക്കുന്ന കാലഘട്ടത്തിലാണ് ഇ പദ്മനാഭൻ അനുസ്മരണം നടന്നത്. അനുസ്മരണത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ‘ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി സ്വാഗതവും ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി എന്നിവർ സന്നിഹിതരായിരുന്നു.
അനുസ്മരണത്തോടനുബന്ധിച്ചു എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ പതാക ഉയർത്തി.
കോട്ടയം സിവിൽ സ്റ്റേഷനിൽ ഏരിയയിൽ പ്രസിഡന്റ് കെ കെ മനു പതാക ഉയർത്തി. ഏരിയ സെക്രട്ടറി മനേഷ് ജോൺ സംസാരിച്ചു
കോട്ടയം ടൗണിൽ സുദീപ് എസ് പതാക ഉയർത്തി. സുബിൻ ലൂക്കോസ് സംസാരിച്ചു.
വൈക്കം ഏരിയയിൽ പ്രസിഡന്റ് വി ബിനു പതാക ഉയർത്തി. സെക്രട്ടറി എം ജി ജെയ്മോൻ സംസാരിച്ചു. പാലായിൽ പിഎം സുനിൽകുമാർ പതാക ഉയർത്തി. ജി സന്തോഷ് കുമാർ സംസാരിച്ചു. ഏറ്റുമാനൂരിൽ ഷാവോ സിയാങ് പതാക ഉയർത്തി. അലക്സ് പി പാപ്പച്ചൻ സംസാരിച്ചു. ചങ്ങനാശ്ശേരിയിൽ കെ ജെ ജോമോൻ പതാക ഉയർത്തി. ആർ എസ് രതീഷ് സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിൽ കെ സി പ്രകാശ് കുമാർ പതാക ഉയർത്തി. എസ് രാജി സംസാരിച്ചു. പാമ്പാടിയിൽ പി കെ ഷൈനിമോൾ പതാക ഉയർത്തി. സെക്രട്ടറി എം കെ ബീന സംസാരിച്ചു.