ഇ. പ്രേംകുമാറിന് യാത്രയയപ്പു നൽകി..
രാജ്യത്തെ മികച്ച സിവിൽ സർവീസാണ് കേരളത്തിലേതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന ഇ പ്രേംകുമാറിന്റെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ഗവേണൻസിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. സിവിൽ സർവീസിന്റെ പ്രവർത്തന മികവുകൊണ്ടാണ് ഈ നേട്ടം സാധ്യമായത്. അത് ഇനിയും കൂടുതൽ മുന്നോട്ടു കൊണ്ടുപോകാനാവണം. സിവിൽ സർവീസിനെ കൂടുതൽ മികവുറ്റതാക്കാനും ജനോപകാരപ്രദമാക്കാനും ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഫ്.എസ്. ഇ.ടി.ഒ സംസ്ഥാന പ്രസിഡണ്ട് എൻ.ടി.ശിവരാജൻ, ജോയിന്റ് കൗൺസിൽ ചെയർമാൻ എം.ഷാനവാസ് ഖാൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ പ്രസിഡന്റ് പി കെ മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു.
ഇ. പ്രേംകുമാർ മറുപടി പ്രസംഗം നടത്തി.
യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം. എ. അജിത് കുമാർ സ്വാഗതവും ട്രഷറർ എൻ. നിമൽ രാജ് നന്ദിയും പറഞ്ഞു.