ഇന്ത്യൻ തൊഴിൽ നിയമങ്ങളെ തകർത്തു കൊണ്ട് തൊഴിലാളികളുടെ വിലപേശൽ ശക്തിയെ തകർത്ത് സാമ്പത്തികാസ്വമത്തം നാട്ടിൽ നടപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. അതിലൂടെ മുതലാളിത്തം ശക്തിപ്പെടുന്നതായി CITU ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള അഭിപ്രായപ്പെട്ടു.ചരിത്രം അറിയുക സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി FSETO സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മധ്യമേഖലാ സെമിനാർ കലൂർ എ.ജെ.ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ സ്വാതന്ത്ര്യ സമരവും തൊഴിലാളി വർഗത്തിന്റെ പങ്കും എന്ന വിഷയത്തെ ആസ്പദമാക്കി സുനിൽ പി.ഇളയിടം പ്രഭാഷണംനടത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മൂല്യങ്ങളെ മറച്ചുവെച്ചും തെറ്റിദ്ധരിപ്പിച്ചും ഹിന്ദുത്വവത്കരിക്കാൻ രാജ്യത്തെ ഭരണാധികാരികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതായി സുനിൽ പി. ഇളയിടം പറഞ്ഞു. രാഷ്ട്രം ജനങ്ങൾക്ക് അടിമപ്പെട്ട് നില്കേണ്ട ഭരണഘടനാ വിഭാവനത്തെ അപ്പാടെ അട്ടിമറിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷത വഹിച്ച സെമിനാറിന് എഫ്.എസ്.ഇ.ടി.ഒ. ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ സ്വാഗതവും കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറി ഡോ.സലിൽ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. കേരള NGO യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ, എ.കെ.ജി.സി.ടി. സംസ്ഥാന വൈ: പ്രസിഡന്റ് സന്തോഷ് ടി. വർഗ്ഗീസ്, കെ.ജി.എൻ.എ. സംസ്ഥാന ട്രഷറർ എൻ.ബി.സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.