സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് സി ടിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.
തൃശൂർ പാറമേക്കാവിൽ പരിസരത്തു നിന്നും ആരംഭിച്ച റാലി ജില്ലാ ആശുപത്രി പരിസരത്ത് സമാപിച്ചു.
ലഹരി വിരുദ്ധ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു
എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ സ്വാഗതമാശംസിക്കുകയും ജില്ലാ സെക്രട്ടറി എസി ശേഖർ അധ്യക്ഷൻ വഹിക്കുകയും ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ ജി എൻ എ
സംസ്ഥാന ട്രഷറർ സുധീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു. റാലിയിൽ നിനൂറുകണക്കിന് സർക്കാർ ജീവനക്കാരും അധ്യാപകരും പങ്കെടുത്തു.