എൻ.ജി.ഒ. യൂണിയൻ പഠന ക്ലാസ് സംഘടിപ്പിച്ചു

കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയാ ഭാരവാഹികൾക്കും ജില്ലാ കൗൺസിൽ അംഗങ്ങൾക്കുമായി ജില്ലാതല പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കൊല്ലം സി.ഐ.റ്റി.യു. ഹാളിൽ സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്‌തു. സംഘടനാ ചരിത്രം എന്ന വിഷയത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ക്ലാസെടുത്തു. ‘മതം, ജാതി , വർഗ്ഗീയത’ എന്ന വിഷയത്തിൽ   പ്രമുഖ ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. വി. കാർത്തികേയൻ നായരും ‘നവകേരള നയരേഖ’ എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ. ഗോപനും ക്ലാസുകൾ കൈകാര്യം ചെയ്‌തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ക്രോഡീകരണം നടത്തി സംസാരിച്ചു.