Kerala NGO Union

 

   

എൻ.ജി.ഒ. യൂണിയൻ വയനാട് – ജില്ലാ സമ്മേളനം 2022 ഒക്ടോബർ 16 നു രാവിലെ 9 മണിക്ക് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. ടി.കെ.അബ്ദുൾ ഗഫൂർ, ബി.സുധ, വി.കെ.പ്രശാന്തൻ  എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. സമ്മേളനം സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം.നവാസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വി.ജെ. ഷാജി രക്തസാക്ഷി പ്രമേയവും, ജില്ലാ ജോ. സെക്രട്ടറി എ.പി.മധുസൂദനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ.രതീശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ  സംസ്ഥാന സെക്രട്ടറി   എസ്.അജയകുമാർ ചർച്ചകൾക്ക് മറുപടി നൽകിക്കൊണ്ട് സംസാരിച്ചുസി.എം. മിനി, ചിത്ര തങ്കപ്പൻ, മോളി..പി, ലതിക.പി.ആർ, നിഥിൻ ഷാജ്, കെ.ഷാബു, സി.സ്മിത, വി.ജി.സജീഷ്, പി.എം.പ്രകാശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 2022 ലെ ജില്ലാ കൗൺസിൽ യോഗം ചേർന്ന് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫൂർ , സെക്രട്ടറി .കെ.രാജേഷ്, വൈസ് പ്രസിഡണ്ടുമാർവി.ജെ. ഷാജി, ബി.സുധ ജോ. സെക്രട്ടറിമാർ .എൻ. ഗീത, .പി.മധുസൂദനൻ .   ട്രഷറർ കെ.എം.നവാസ് .