എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സർക്കാർ ജീവനക്കാരുടെ ഏഴാമത് ജില്ലാ കലോത്സവം തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. യൂണിയന്റെ പത്ത് ഏരിയകളിൽ നിന്നായി സർക്കാർ ജീവനക്കാർ പങ്കെടുത്ത മത്സരം രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ – സീരിയൽ – നാടക പ്രവർത്തകൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ രതീശൻ സ്വാഗതവും കലാ വിഭാഗമായ സംഘവേദിയുടെ കൺവീനർ ടി വി പ്രജീഷ് നന്ദിയും പറഞ്ഞു. 25 ഇനങ്ങളിലായി 400 ലധികം ജീവനക്കാർ മത്സരത്തിൽ പങ്കെടുത്തു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ കണ്ണൂർ നോർത്ത് ഏരിയ ഒന്നാം സ്ഥാനവും കണ്ണൂർ സൗത്ത് ഏരിയ രണ്ടാം സ്ഥാനവും തലശ്ശേരി ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.