ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസിന്റെയും സബോർഡിനേറ്റ് സർവ്വീസിന്റെയും കരട് വിശേഷാൽ ചട്ടങ്ങൾ, തസ്തിക സൃഷ്ടിക്കലിനും അപ്ഗ്രഡേഷനുമുള്ള അനുമതിയോടെ മന്ത്രിസഭായോഗം അംഗീകരിച്ചു.
സമൂഹത്തിലെ സമസ്ത വിഭാഗങ്ങളുടെയും വികസനവും ക്ഷേമവും ഉറപ്പുവരുന്നതിനും, കേന്ദ്ര സംസ്ഥാന ഫണ്ടുകൾ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതിനും, പദ്ധതി നിർവ്വഹണത്തിലുള്ള കാലതാമസം ഒഴിവാക്കി ഏകോപനത്തിലൂടെ വികസനലക്ഷൃങ്ങൾ കൈവരിച്ക്കുന്നതിനും ജനപക്ഷ ബദൽ നയങ്ങളുടെ ഫലപ്രദമായ നിർവ്വഹണത്തിന് സിവിൽ സർവീസിനെ ശക്തിപ്പെടുത്തതിനും ഉതകുന്നതാണ് തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് എന്ന് FSETO അഭിപ്രായപ്പെട്ടു.