ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പാലക്കാട് സിവിൽ സ്റ്റേഷനിൽ FSETO നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പ്രകടനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സ. ആർ സാജൻ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. എം ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. മഹേഷ് കെ, ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, PSCEU സംസ്ഥാന കമ്മിറ്റി അംഗം സ. രമേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സ. കെ സന്തോഷ് കുമാർ സ്വാഗതവും, KMCSU ജില്ലാ സെകട്ടറി സ. സുനിൽ കുമാർ നന്ദിയും പറഞ്ഞു.