പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും ജീവനക്കാരും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂർ കലക്ട്രേറ്റിനു മുമ്പിൽ പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡണ്ട് പി.വി.പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ഡോ : ഇ.വി.സുധീർ, എൻ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് എ.രതീശൻ, കെ.ശശീന്ദ്രൻ, ടി.ഒ.വിനോദ് കുമാർ, ധനേഷ്, മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി