Kerala NGO Union

കലാകായികം

സര്‍ക്കാര്‍ ജീവനക്കാരുടെ കലാപരമായ വാസനകള്‍‍ വളര്‍‍ത്തിയെടുക്കാന്‍ സംഘടന തുടക്കം മുതല്‍ പരിശ്രമിച്ചു. 1961 ഫെബ്രുവരി 18, 19 തിയ്യതികളില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ആദ്യ എന്‍.ജി.ഒ. കണ്‍‌വെന്‍ഷനില്‍‍‍‍‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അവതരിപ്പിച്ച നാടകങ്ങള്‍ : ‘അദ്ധ്വാനത്തിന്റെ ശബ്ദം’ (എറണാകുളം സമിതി), ‘ബാധ ഒഴിപ്പിക്കല്‍’ (കോട്ടയം കലാ സമിതി) ഫെഡറേഷനില്‍ അംഗമായ ഘടക സംഘടനകളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കലാപരിപാടികള്‍ പ്രധാനപ്പെട്ട ഇനം. കേരള മിനിസ്റ്റീരിയല്‍സ്റ്റാഫ് യൂണിയന്‍, ഉത്തരകേരള എന്‍.ജി. അസോസിയേഷന്‍ തുടങ്ങിയവ ജീവനക്കാരുടെ കലാപരിപാടികള്‍ക്ക് നേതൃത്വം നല്കിക. ജില്ലകളിലും വകുപ്പുകളിലും ആദ്യകാലത്ത് ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബുകള്‍ രൂപം കൊണ്ടു. ഇവ നാടകം, ഗാനമേള, ടാബ്ലോ, മോണോആക്ട്, ഇംഗ്ലീഷ് കഥാപ്രസംഗം, തുടങ്ങിയവ അരങ്ങില്‍ എത്തിച്ചു. ( കേരളസര്‍‌വീസ് 1959 ഒക്ടോബര്‍ ലക്കം പേജ് 12, 1960 ഫെബ്രുവരി പേജ് 24,33) പെരുമ്പുഴ ഗോപാലകൃഷ്ണന്റെ ‘ജീവിതം തുടങ്ങിയില്ല’ കെ. ടി. മുഹമ്മദിന്റെ ‘കൈത്തോക്ക്’ വീരരാഘവന്‍ നായരുടെ ‘നാളെ കാണുന്നവനെ ഇന്നുകാണുന്നില്ല’ എന്നീ നാടകങ്ങള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചു. ‘പച്ചപ്പനം തത്തേ, പുന്നാരപൂമുത്തേ’ എന്ന ഗാനം ചിട്ടപ്പെടുത്തിയത് സര്ക്കാ ര്‍ ജീവനക്കാരനായ ശിവദാസ്.

ഓണാഘോഷ പരിപാടികള്‍
ഓഫീസുകളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. റവന്യൂ ആഫീസേഴ്സ് ആര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഹരിപ്പാട് ടൗണ്‍‌ഹാളില്‍ ഓണാഘോഷം (കേരള സര്‍‌വീസ് 1962 ഒക്ടോബര്‍ പേജ് 33)
പരിയാരം ടി.ബി. സാനിറ്റോറിയത്തിലെ രോഗികളും ജീവനക്കാരും ചേര്‍ന്ന് ഓണാഘോഷം നടത്തി. ഇബ്രാഹീം വേങ്ങരയുടെ ‘ജീവിതം’ ജി.പി. സാരഥിയുടെ ‘തകര്‍ന്ന ബന്ധങ്ങള്‍’ എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു. ( കേരളാസര്‍‌വീസ് 1967 ഡിസംബര്‍ പേജ് 22)

1962 ല്‍ യൂണിയന്‍ രൂപീകരണത്തോടുകൂടി താലൂക്ക് വാര്‍ഷികങ്ങളില്‍ കലാപരിപാടികള്‍. 1964 ല്‍ കാര്‍ത്തികപ്പള്ളി താലൂക്ക് വാര്‍ഷികത്തില്‍ ‘ഇരുളില്‍ ഒരു ദീപനാളം’ എന്ന നൃത്തസംഗീത നാടകം എന്‍.ജി.ഒ മാര്‍ അവതരിപ്പിച്ചു. ( കേരളാസര്‍‌വീസ് 1964 ഏപ്രില്‍ പേജ് 29). ഹരിപ്പാട് വാര്‍ഷികത്തില്‍ ഹരിപ്പാട് എന്‍.ജി.ഒ ആര്‍ട്സ് ക്ലബ് ‘കടപ്പാടുകള്‍’ എന്ന നാടകം അവതരിപ്പിച്ചു. ( കേരളാസര്‍‌വീസ് 1966 മാര്‍ച്ച് പേജ് 34)
ആലപ്പുഴ ജില്ല പഞ്ചവത്സരപദ്ധതി പ്രചാരണപരിപാടികളോടനുബന്ധിച്ച് ആലപ്പുഴ എന്‍.ജി.ഒ. ആര്‍ട്സ് ആന്റ് റിക്രിയേഷന്‍ ക്ലബ് ‘ചാഞ്ഞ മരം വീണില്ല’ എന്ന നാടകം അവതരിപ്പിച്ചു. ( കേരളാസര്‍വീസ് 1962 മാര്‍ച്ച് പേജ് 26,29)  1962 ലെ രാജ്യരക്ഷാനിധി സമാഹരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ഡയറക്റ്ററേറ്റിലെ റിക്രിയേഷന്‍ ക്ലബ് കലാപരിപാടികള്‍ നടത്തി പണം സമാഹരിച്ചു. ( കേരളാസര്‍വീസ് 1962 ആഗസ്റ്റ് പേജ് 23)  കേരള സംഗീതനാടക അക്കാദമി നടത്തിയ മത്സരത്തില്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. ( കേരളാസര്‍വീസ് 1974 ഒക്ടോബര്‍ പേജ് 13) സംഘടനയുടെ ആരംഭകാലം മുതല്‍ അതിന്റെ സംസ്ഥാന ജില്ലാ വാര്‍ഷിക സമ്മേളനങ്ങളില്‍ കലാ- സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സിവില്‍ സര്‍‌വീസിലേക്ക് കടന്നുവരുന്നവരുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഇതു വഴി മെച്ചപ്പെട്ടു. പില്കാമലത്ത് ഇവരില്‍ പലരും അറിയപ്പെടുന്ന കലാകാരന്മാരും സാഹിത്യകാരന്മാരുമായി വളര്‍ന്നു . (  കേരളാസര്‍വീസ് 1977 ജൂലൈ പേജ് 14,15,16,17 1979 മെയ് പേജ് 15 ; 1979 ജൂണ്‍ പേജ് 27; 1980 ജൂണ്‍ പേജ് 27; 1981 ജൂണ്‍ പേജ് 6; 1984 ജൂണ്‍ പേജ് 13 -17) ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായും കലാമത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 1980 കള്‍ മുതലുളള എല്ലാ സംസ്ഥാന സമ്മേളനങ്ങളുടെ ഭാഗമായും കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ എന്‍.ജി.ഒ. യൂണിയന്‍ പ്രവര്‍ത്തകരുടെ കലാ സാംസ്കാരിക സംഘടനയായ തൃശ്ശൂര്‍ എന്‍.ജി.ഒ ആര്‍ട്സ് പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തി. ( കേരളാസര്‍വീസ് 1986 ജനുവരി പേജ് 13)
പാലക്കാട് സര്‍വീസ് കലാവേദി 1986 മെയ് 2ന് ഇയ്യങ്കോട് ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു ( കേരളാസര്‍വീസ് 1986 ഏപ്രില്‍ പേജ് 21). 1987 ജനുവരി 8ന് തിരുവനന്തപുരം ജില്ലാ സംഘ സംസ്കാരയുടെ ഉദ്ഘാടനം പ്രൊ. എന്‍. കൃഷ്ണപിള്ള ( കേരളാസര്‍വീസ് 1987 ഫെബ്രുവരി പേജ് 9). 24 –ാം സംസ്ഥാന സമ്മേളനം 1987 ജൂണ്‍ 5,6,7 തിരൂര്‍ കലാസാഹിത്യ മത്സരങ്ങള്‍ ( കേരളാസര്‍വീസ് 1987 ജൂലൈ പേജ് 29, 1987 ആഗസ്റ്റ് പേജ് 10,11, 1987 സെപ്റ്റംബര്‍ പേജ് 17) നാടക മത്സരം ഏപ്രില്‍ 5 മുതല്‍ 8 വരെ കോഴിക്കോട്.സാഹിത്യ മത്സരം ഏപ്രില്‍ 5 മുതല്‍ 8 വരെ തൃശ്ശൂര്‍. ( കേരളാസര്‍വീസ് 1988 ഏപ്രില്‍ പേജ് 4,21). 26 ാം സംസ്ഥാന സമ്മേളനം കലാ സാഹിത്യ മത്സരങ്ങള്‍ 1989 മെയ് 12 – 15 തിരുവനന്തപുരം ( കേരളാസര്‍വീസ് 1989 ജൂണ്‍ പേജ് 13 – 15) യൂണിയന്‍ 30 –ാം സംസ്ഥാന സമ്മേളനം 1993 മെയ് 12 – 15 കൊല്ലം. കലാ – സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 1993 ഏപ്രില്‍ പേജ് 26 1993 മെയ് പേജ് 16). 31 –ാം സംസ്ഥാന സമ്മേളനം കലാ സാഹിത്യ മത്സരങ്ങള്‍.(കേരളാസര്‍വീസ് 1994 ഏപ്രില്‍ പേജ് 22). തൃശ്ശൂര്‍ 34 –ാം സംസ്ഥാന സമ്മേളനം സാഹിത്യമത്സരം ( കേരളാസര്‍വീസ് 1997 ഏപ്രില്‍ പേജ് 13). 1998 മെയ് 16 -18 35 –ാം സംസ്ഥാന സമ്മേളനം കോട്ടയം, കലാ – സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 1998 മെയ് പേജ് 26 ,1998 മെയ് പേജ് 13). തിരുവനന്തപുരം നോര്‍ത്ത് ജില്ലാകമ്മറ്റിയുടെ സാംസ്കാരിക വിഭാഗമായ ‘സംഘ സംസ്കാര’ 2000 ആഗസ്റ്റ് 25 ന് നടത്തിയ സെമിനാര്‍. ( കേരളാസര്‍വീസ് 2000 ഒക്ടോബര്‍ പേജ് 5,6,7).
37 – ാം സംസ്ഥാന സമ്മേളനം കണ്ണൂര്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാഹിത്യ മത്സരം ( കേരളാസര്‍വീസ് 2000 ജൂണ്‍ പേജ് 16). 38 – ാം സംസ്ഥാന സമ്മേളനം 2001 ജൂണ്‍ 9 – 12 തിരുവനന്തപുരം, കലാ – സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 2001 ജൂണ്‍ പേജ് 20). 39 –ാം സംസ്ഥാന സമ്മേളനം 2002 ജൂണ്‍ 7 – 10 സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 2002 മെയ് പേജ് 4).
സംസ്ഥാന കലാജാഥ ( കേരളാസര്‍വീസ് 2006 മെയ് പേജ് 21). 43 – ാം സംസ്ഥാന സമ്മേളനം 2006 ജൂണ്‍ 4 – 7 അടൂര്‍, കലാ – സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 2006 ജൂണ്‍ പേജ് 27).
44 – ാം സംസ്ഥാന സമ്മേളനം 2007 ഏപ്രില്‍ 30 മെയ് 123 കോഴിക്കോട് കലാ – സാഹിത്യ മത്സരങ്ങള്‍ ( കേരളാസര്‍വീസ് 2007 ഏപ്രില്‍ പേജ് 15 മെയ് പേജ് 24). കലാ സാഹിത്യ മത്സരങ്ങള്‍ – അഖിലേന്ത്യാ ഫെഡറേഷന്‍ 13 –ാം ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും കലാ സാഹിത്യ മത്സരങ്ങള്‍ നടത്തി.  (കേരളാസര്‍വീസ് 2008 നവമ്പര്‍ പേജ് 4, ഡിസമ്പര്‍ പേജ് 26)  കേരളാസര്‍വീസ് സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ജീവനക്കാരുടെ രചനാ മത്സരങ്ങള് സംഘടിപ്പിച്ചു. ( കേരളാസര്‍വീസ് 2009 സെപ്റ്റമ്പര്‍ പേജ് 34). 47 – ാം സംസ്ഥാന സമ്മേളനം 2010 മാര്ച്ച് 11,12,13 കാഞ്ഞങ്ങാട് (കേരളാസര്‍വീസ് 2010 ഫെബ്രുവരി പേജ് 23). 2012 ഡിസമ്പര്‍ 15 മുതല്‍ 17 വരെ പാലക്കാട് വെച്ച് ‘സംസ്ഥാന ചലചിത്രോത്സവവും’ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി 2013 ഏപ്രില്‍ 16 മുതല്‍ 18 വരെ കൊല്ലത്തുവെച്ച് ‘നാടകോത്സവവും’ 2013 ഏപ്രില്‍ 19 – 20 പത്തനംതിട്ടയില്‍ വെച്ച് ‘സംസ്ഥാനതല കായികമേളയും’ 2013 ഏപ്രില്‍ 26 കണ്ണൂരില്‍ വച്ച് ‘സംസ്ഥാന കലോത്സവവും സംഘടിപ്പിച്ചു’. സുവര്ണ്ണ ജൂബിലി സമ്മേളനം കലാപരിപാടി / കലാജാഥ റിഹേഴ്സല്‍ തൃശ്ശൂരില്‍ ( കേരളാസര്‍വീസ് 2013 ഫിബ്രവരി പേജ് 31) ചലചിത്രമേള – പാലക്കാട് ( കേരളാസര്‍വീസ് 2013 ജനുവരി പേജ് 50) സുവര്‍ണ്ണ ജബിലി കലാ – സാഹിത്യ മത്സരങ്ങള്‍ ( കേരളാസര്‍വീസ് 2013 മാര്ച്ച് പേജ് 45) നാടകോത്സവം – കൊല്ലം ( കേരളാസര്‍വീസ് 2013 മെയ് പേജ് 15) സംസ്ഥാന കലാജാഥ ( കേരളാസര്‍വീസ് 2013 മെയ് പേജ് 24,25) സുവര്‍ണ്ണ ജൂബിലി കലോത്സവം – കണ്ണൂര്‍ ( കേരളാസര്‍വീസ് 2013 മെയ് പേജ് 4) നാടകവേദിക്ക് ഉണര്‍‌വേകി ‘അരങ്ങ് 2013’ സംസ്ഥാന നാടക മത്സരം 2013 നവമ്പര്‍ 2 കോഴിക്കോട് ( കേരളാസര്‍വീസ് 2013 സെപ്റ്റമ്പര്‍ പേജ് 25, 2013 ഒക്ടോബര്‍ പേജ് 36,37) കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കലോത്സവം 2013 ഡിസമ്പര്‍ 28 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വെച്ച് നടന്നു. ( കേരളാസര്‍വീസ് 2014 ജനുവരി പേജ് 38).

സംസ്ഥാന കലാ – കായിക സബ്കമ്മറ്റി കണ്‍‌വീനര്‍ ടി. എം. ഗോപാലകൃഷ്ണന്‍
ജോ. കണ്‍‌വീനര്‍‌മാര്‍ കെ. എല്‍. ജോസ്, എസ് സുശീല
ജില്ലാ കലാ – കായിക സമിതികള്‍
സംഘസംസ്കാര – തിരുവനന്തപുരം നോര്‍ത്ത്
അക്ഷര – തിരുവനന്തപുരം സൗത്ത്
ജ്വാല കലാവേദി – കൊല്ലം
പ്രോഗ്രസ്സീവ് ആര്‍ട്സ് – പത്തനംതിട്ട
തീക്കതിര്‍ കലാവേദി – കോട്ടയം
റെഡ് സ്റ്റാര്‍ എന്‍.ജി.ഒ. കലാവേദി – ആലപ്പുഴ
സംഘസംസ്കാര കലാവേദി – എറണാകളം
കനല്‍ കലാവേദി – ഇടുക്കി
സര്ര‍ഗ്ഗധാര എന്‍.ജി.ഒ. ആര്‍ട്സ് ക്ലബ് – തൃശ്ശൂര്‍
ഫോര്‍ട്ട് കലാവേദി – പാലക്കാട്
ജ്വാല കലാവേദി – മലപ്പുറം
എന്‍.ജി.ഒ. ആര്‍ട്സ് – കോഴിക്കോട്
ഗ്രാന്മ – വയനാട്
സംഘവേദി – കണ്ണൂര്‍
എന്‍.ജി.ഒ കലാവേദി – കാസര്‍ഗോഡ്