ചെസ്-കാരംസ് മത്സരം നടത്തി.കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കലാ- കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്ട്സിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാതല ചെസ് കാരംസ് മത്സരം നടത്തി. മത്സരങ്ങൾ സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് S. ബിനു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ . ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി കെ.പി. പ്രസന്നകുമാർ , മാത്യു എം അലക്സ് എന്നിവർ ആശംസകളർപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഡി. സുഗതൻ സ്വാഗതവും കൺവീനർ പി ബി മധു നന്ദിയും രേഖപ്പെടുത്തി. മ ചെസ് മത്സരത്തിൽ പ്രദീപ് എം , ബിജു സി എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി കാരംസ് മത്സരത്തിൽ അനീസ്.കെ . ഗോപി .കെ.കെ എന്നിവർ ഒന്നാം സ്ഥാനവും പി.ജി ശ്രീരാജ്. കെ.സജി കുമാർ എന്നിവർ രണ്ടാം സ്ഥാനവും നേടി വിജയിച്ചു. വിജയികൾക്ക് സി.വി. സുരേഷ് കുമാർ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന തല മത്സരം ജൂലൈ 17 ന് എറണാകുളത്ത് വച്ച് നടക്കും.